twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വെയില്‍ മരങ്ങള്‍' തണലായി; ഇന്ദ്രന്‍സിന് അന്താരാഷ്ട്ര പുരസ്‌കാരം

    |

    ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പിന്നാലെ ഇന്ദ്രന്‍സിന് ഇതാ ഒരു അന്താരാഷ്ട്ര പുരസ്‌കാരം കൂടെ. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് സിംഗപൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

    നേരത്തെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റ് അച്ചീവ്‌മെന്റ് പുരസ്‌കാരവും വെയില്‍ മരങ്ങള്‍ നേടിയിരുന്നു. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന ഖ്യാധിയും ഇതിലൂടെ വെയില്‍ മരങ്ങള്‍ നേടിയിരുന്നു.

    indrans

    കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പാലായനം ചെയ്യുന്ന ദളിത് കുടുംബത്തിന്റെ കഥയാണ് ഡോ. ബിജു വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തില്‍ പറയുന്നത്. കേരളത്തിലെ മണ്‍റോ തുരുത്തിലും ഹിമാചലിലുമായി ഒന്നര വര്‍ഷത്തോളം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.

    പാര്‍വതിയെ ജയറാം സ്വന്തമാക്കിയിട്ട് 27 വര്‍ഷം! പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി താരം, പുതിയ ചിത്രം കാണൂപാര്‍വതിയെ ജയറാം സ്വന്തമാക്കിയിട്ട് 27 വര്‍ഷം! പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി താരം, പുതിയ ചിത്രം കാണൂ

    ഇന്ദ്രന്‍സിനൊപ്പം പ്രകാശ് ബാരെ, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മാസ്റ്റര്‍ ഗോവര്‍ധനന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു. ബിജിപാലാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

    English summary
    Indrans bags the best actor award at Singapore South Asian International Film Festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X