സ്‌റ്റേഷന്‍ 5 ലൊക്കേഷനില്‍ 64ാം പിറന്നാള്‍ ആഘോഷിച്ച് ഇന്ദ്രന്‍സ്! ചിത്രങ്ങള്‍ വൈറല്‍
ഹാസ്യ വേഷങ്ങളില്‍ നിന്നും മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയ താരമാണ് ഇന്ദ്രന്‍സ്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ വരെ ഇന്ദ്രന്‍സിന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എല്ലാതരം വേഷങ്ങളും ചെയ്തുകൊണ്ടാണ് ഇന്ദ്രന്‍സ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

സിനിമാത്തിരക്കുകള്‍ക്കിടെ തന്റെ 64ാം പിറന്നാള്‍ കഴിഞ്ഞ ദിവസം നടന്‍ ആഘോഷിച്ചിരുന്നു. പുതിയ ചിത്രമായ സ്റ്റേഷന്‍ 5ന്റെ സെറ്റില്‍ വെച്ചാണ് സഹ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ഇന്ദ്രന്‍സ് പിറന്നാള്‍ ആഘോഷിച്ചത്. അഗളിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സ്‌റ്റേഷന്‍ 5.
തിരക്കഥ എഴുതിയതിന് പുറമെ പ്രതാപ് നായരാണ് സിനിമയുടെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സിനൊപ്പം അനൂപ് ചന്ദ്രന്‍, ഐഎം വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിനോദ് കോവൂര്‍, കണ്ണന്‍ പട്ടാമ്പി, പ്രയാണ്‍, പ്രിയംവദ, ജ്യോതി ചന്ദ്രന്‍, ദിവ്യനീ, ശിവന്‍, കൃഷ്ണന്‍ കുട്ടി നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. റഫീഖ് അഹമ്മദ്, ഹരിലാല്‍ തുടങ്ങിയവരുടെ വരികള്‍ക്ക് പ്രശാന്ത് കാനത്തൂരാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

എഡിറ്റിങ്ങ് മനോജ് കണ്ണോത്ത് നിര്‍വ്വഹിക്കുന്നു. അഞ്ചാം പാതിരയാണ് ഇന്ദ്രന്‍സിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങിയ ആദ്യ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമയില്‍ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്.
സിനിമയിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ഇന്ദ്രന്‍സിന് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഷാങ്ങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ഇന്ദ്രന്‍സിന്റെ വെയില്‍മരങ്ങള്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഡോ. ബിജുവാണ് സിനിമ സംവിധാനം ചെയ്തത്. 2018ലാണ് ഇന്ദ്രന്‍സിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മൂന്നൂറിലധികം സിനിമകളിലാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്. കോസ്റ്റ്യും ഡിസൈനറായിട്ടാണ് നടന്‍ സിനിമയില്‍ തുടക്കമിട്ടത്. പിന്നാലെ അഭിനേതാവായും സജീവമാവുകയായിരുന്നു.


Click it and Unblock the Notifications