മരണമാസ് ഗെറ്റപ്പില്‍ ഇന്ദ്രന്‍സിന്റെ എന്‍ട്രി! ഇളയരാജയിലെ കപ്പലണ്ടി സോംഗ് വൈറലാകുന്നു! കാണൂ
മലയാളത്തില്‍ ഹാസ്യവേഷങ്ങളില്‍നിന്നും നായകനടനായി ഉയര്‍ന്ന താരമാണ് ഇന്ദ്രന്‍സ്. ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്താണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഇന്ദ്രന്‍സ് ചെയ്യുന്ന മിക്ക കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്‌റെതായി പുറത്തിറങ്ങിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
ഇളയരാജ സിനിമയിലെ കപ്പലണ്ടി എന്നു തുടങ്ങുന്ന പാട്ടിലാണ് ഇന്ദ്രന്‍സ് മാസ് ഗെറ്റപ്പില്‍ എത്തുന്നത്. വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നടന്‍ ജയസൂര്യയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. രതീഷ് വേഗയാണ് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഇളയരാജ ഡ്രെസ് കോഡിലാണ് ഇന്ദ്രന്‍സ് എത്തുന്നത്. നടന്റെ ഡാന്‍സും ഗാനരംഗത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവാണ് നായകവേഷത്തില്‍ എത്തുന്നത്.
ദീപക് പറമ്പോല്‍, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്‍,ജയരാജ് വാര്യര്‍,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പാപ്പിനു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ശ്രീനിവാസ കൃഷ്ണയാണ് എഡിറ്റിങ്ങ്. മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു.ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











