ഒരു ഹാപ്പി ഫാമിലി ചിത്രവുമായി ഇന്ദ്രന്‍സ്, 'കനകരാജ്യ'ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കനകരാജ്യം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത. ജനപ്രിയതാരങ്ങളായ നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ദ്രന്‍സിനും മുരളി ഗോപിക്കുമൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങന്‍, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി എന്നിവരാണ് മറ്റ് താരങ്ങള്‍. ഇന്ദ്രന്‍സും ജോളിയും ആതിര പട്ടേലും ഒന്നിച്ചുള്ള ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററായി എത്തിയിരിക്കുന്നത്. ഫാമിലി ഫോട്ടോയുടെ മാത്യകയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.പതിവ് വാണിജ്യ ചേരുവകള്‍ പൂര്‍ണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഹരിനാരായണന്‍ ആണ് കനകരാജ്യത്തിന് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. അരുണ്‍ മുരളീധരന്‍ ആണ് സംഗീത സംവിധാനം.അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും അജീഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - പ്രദീപ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സനു സജീവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ മാനേജര്‍ - അനില്‍ കല്ലാര്‍, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, ശിവപ്രസാദ്, സ്റ്റില്‍സ് - അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ഏറ്റവും ഒടുവില്‍ ഹോമില്‍ ആയിരുന്നു കുടുംബനാഥനായി ഇന്ദ്രന്‍സ് എത്തിയത്. ഒലിവര്‍ ട്വിസ്റ്റായി ഇന്ദ്രന്‍സ് ജീവിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ഏറെ ചര്‍ച്ചയായ സിനിമയായിരുന്നു ഇത്. താരങ്ങളും സിനിമ പ്രവര്‍ത്തകരും ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് എത്തിയിരുന്നു.
1981ല്‍ പുറത്ത് ഇറങ്ങിയ 'ചൂതാട്ടം' എന്ന സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച് കൊണ്ടാണ് ഇന്ദ്രന്‍സ് സിനിമയില്‍ എത്തിയത്
ആ ചിത്രത്തില്‍ തന്നെ ചെറിയൊരു കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു. പിന്നീട് ഒട്ടനവധി സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ദ്രന്‍സിന് കഴിഞ്ഞു. നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രന്‍സ് എന്ന നടന് മലയാള മനസ്സില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായകമായി. ഇന്നും ഇന്ദ്രന്‍സിന്റെ പഴയ ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്.


Click it and Unblock the Notifications











