നിലത്തിരുന്ന് സ്വന്തം സിനിമയുടെ ട്രെയിലര്‍ കണ്ട് ഇന്ദ്രന്‍സ്! വെെറലായി വീഡിയോ
താരജാഡകളില്ലാതെ എല്ലാവരെയും ഒരേപോലെ കാണുന്ന നടന്‍മാരില്‍ ഒരാളാണ് ഇന്ദ്രന്‍സ്. ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നത്. ഇന്ദ്രന്‍സിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
മൊഹബത്തിന്‍ കുഞ്ഞബ്ദുളള സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ വേദിയില്‍ മുട്ടിനിരുന്ന് വീഡിയോ കാണുന്ന ഇന്ദ്രന്‍സിനെയാണ് കാണിക്കുന്നത്. മുന്നിലിരിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാകുന്നുവെന്ന് തിരിച്ചറിഞ്ഞ താരം സ്വയം നിലത്തിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചായിരുന്നു മൊഹബ്ബത്തില്‍ കുഞ്ഞബ്ദുളളയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങ് നടന്നത്. നവാഗതനായ ഷാനു സമദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കൂടിയാണിത്.
മുംബൈയിലെ ബീവണ്ടിയില്‍ പതിറ്റാണ്ടുകളോളം ഹോട്ടല്‍ തൊഴിലാളിയായി കഴിഞ്ഞ കുഞ്ഞബ്ദുളള കൗമാര കാലത്തിലെ തന്റെ പ്രണയിനിയെ തേടി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സിനൊപ്പം ബാലു വര്‍ഗീസും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.


Click it and Unblock the Notifications