ഇന്ദ്രന്‍സിന്റെ ഭാഗ്യം തെളിഞ്ഞു! ഇന്ദ്രന്‍സ് നായകനാവുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അര്‍ഹനായത് ഇന്ദ്രന്‍സായിരുന്നു. ആളൊരുക്കം എന്ന സിനിമയിലെ പ്രകടനമത്തിലൂടെയായിരുന്നു ഇന്ദ്രന്‍സിനെ തേടി മികച്ച നടനുള്ള അംഗീകാരമെത്തിയത്. പണ്ട് മുതല്‍ സിനിമയില്‍ സജീവമായിരുന്നെങ്കിലും ഇന്ദ്രന്‍സെന്ന നടനെ തിരിച്ചറിഞ്ഞ് തുടങ്ങിയത് ഇതോടെയായിരുന്നു. നിലവില്‍ നിരവധി സിനിമകളുടെ തിരക്കുകളിലാണ് താരമിപ്പോള്‍.

ഇന്ദ്രന്‍സ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അപാര സുന്ദര നീലാകാശം'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. പഴയകാലത്തുള്ള ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. പ്രതീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമ ഷൂട്ട് ആന്‍ഡ് ഷോ ഇന്റര്‍നാഷണല്‍ െൈപ്രവറ്റ് ലിമിറ്റിഡിന്റെ ബാനറില്‍ ധനേഷ് ടിപി, സുനിത ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
പ്രതീഷ് വിജയന്റെ കഥയ്ക്ക് വൈശാഖ് രവീന്ദ്രനാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. രണ്ട് തവണ സംസ്ഥാന പുരസ്‌കാരം നേടിയ രംഘനാഥ് രവിയാണ് ശബ്ദ സംവിധാനം. ആളൊരുക്കത്തിലെ ശക്തമായൊരു കഥാപാത്രത്തെയായിരിക്കും ഇന്ദ്രന്‍സ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സിനൊപ്പം സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.


Click it and Unblock the Notifications











