സിനിമയില്‍ സെലക്ടീവ് ആകാന്‍ താല്‍പര്യമില്ല! അങ്ങിനെ ചെയ്താല്‍ വീട്ടിലിരിക്കുകയേ ഉളളൂ: ഇന്ദ്രന്‍സ്
മലയാളത്തില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ഇന്ദ്രന്‍സ്. പ്രേക്ഷകമനസുകളില്‍ നിന്നും മായാത്ത ശ്രദ്ധേയ കഥാപാത്രങ്ങള്‍ ഇന്ദ്രന്‍സ് മലയാളത്തില്‍ ചെയ്തിരുന്നു. ഹാസ്യകഥാപാത്രങ്ങളില്‍ നിന്നും സീരിയസ് വേഷങ്ങളിലേക്കുളള അദ്ദേഹത്തിന്റെ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. പ്രേക്ഷക പ്രശംസകള്‍ നേടിയ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ അടുത്തിടെ ഇന്ദ്രന്‍സ് ചെയ്തിരുന്നു,ആളൊരുക്കം എന്ന സിനിമയിലൂടെ സംസ്ഥാന അവാര്ഡ് നേടി മികച്ച നടനെന്നുളള ഖ്യാതിയും ഇന്ദ്രന്‍സ് നേടിയെടുത്തിരുന്നു.

അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു സിനിമയില്‍ സെലക്ടീവ് ആകാന്‍ താല്‍പര്യമില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞത്. അങ്ങിനെ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരുമെന്നും നടന്‍ വെള്ളിനക്ഷത്രവുമായുളള അഭിമുഖത്തില്‍ പറഞ്ഞു. "നിരവധി പേര്‍ സിനിമയില്‍ വന്നു. അവരില്‍ പലരും വീട്ടിലിരിക്കുന്നു. സെലക്ടീവായത് കൊണ്ടാകും. എന്നെ അഭിനയിക്കാന്‍ വിളിക്കുന്നവരോട് എന്താണ് വേഷമെന്ന് പോലും ഞാന്‍ ചോദിക്കാറില്ല.
കൂടുതല്‍ ദിവസങ്ങള്‍ നില്‍ക്കേണ്ടി വരുമെന്ന് പറയുന്നവരോട് എന്താണ് കഥാപാത്രമെന്ന് ചോദിക്കാറുണ്ട്. അത്രമാത്രം.ഇന്ദ്രന്‍സ് പറയുന്നു. അന്യഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണവും ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്ന ഭാഷ മലയാളം മാത്രമാണ്.അത് എളുപ്പവുമാണ്. തമിഴാകുമ്പോള്‍ കൂടുതല്‍ ബലം പിടിക്കണം,ഭാഷയും വഴങ്ങില്ല,.ഇന്ദ്രന്‍സ് പറഞ്ഞു.


Click it and Unblock the Notifications