അമ്മയുടെ ശാപം കൊണ്ടാണ് ഹാസ്യ നടനായതെന്ന് ഇന്ദ്രന്‍സ്! രസകരമായ ഓര്‍മ്മ പങ്കുവെച്ച് താരം
മലയാളത്തില്‍ ഹാസ്യവേഷങ്ങളില്‍ നിന്നും നായകകഥാപാത്രങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ഇന്ദ്രന്‍സ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് ഇന്ദ്രന്‍സ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. ആളൊരുക്കം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അമ്മയുടെ ശാപം കൊണ്ടാണ് താന്‍ സിനിമയില്‍ ഹാസ്യ നടനായതെന്ന് ഇന്ദ്രന്‍സ് പറയുന്നു.

കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കല്‍ നേരം വൈകി വീട്ടില്‍ കയറി ചെന്നു. അന്ന് അമ്മ പറഞ്ഞു. കുളിക്കത്തുമില്ല, നിന്നെ കണ്ടിട്ട് നാട്ടുകാര്‍ ചിരിക്കുമെന്ന്. അതങ്ങനെ തന്നെ സംഭവിച്ചു. സ്‌ക്രീനില്‍ മുഖം തെളിയുമ്പോഴെ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി, ഇന്ദ്രന്‍സ് പറയുന്നു. ചെറുപ്പത്തില്‍ ദീനക്കാരനും സര്‍വോപരി കുരുത്തംകെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് കയ്യും കണക്കുമില്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.
വളര്‍ത്തി വലുതാക്കിയത് മുതല്‍ ഉപജീവന മാര്‍ഗം വരെ അമ്മയുടെ സമ്മാനമായിരുന്നു, അമ്മ ചിട്ടി പിടിച്ച് നല്‍കിയ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ജീവിതം തുടങ്ങുന്നത്. അമ്മയുടെ കണ്ണീരില്‍ നിന്നാണ് താന്‍ മലയാളികളുടെ ഇന്ദ്രന്‍സായി മാറിയതെന്നും താരം പറയുന്നു. നാടകം കളിച്ച് നടക്കാന്‍ പോകുമ്പോള്‍ അച്ഛനറിയാതെ വേണ്ടതെല്ലാം അമ്മ തന്നിരുന്നുവെന്നും താരം പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്മയെക്കുറിച്ച് ഇന്ദ്രന്‍സ് മനസുതുറന്നത്.
ഹാസ്യ വേഷങ്ങളില്‍ നിന്നും മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയ താരമാണ് ഇന്ദ്രന്‍സ്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ വരെ ഇന്ദ്രന്‍സിന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാതരം വേഷങ്ങളും ചെയ്തുകൊണ്ടാണ് ഇന്ദ്രന്‍സ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അഞ്ചാം പാതിരയാണ് ഇന്ദ്രന്‍സിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങിയ ആദ്യ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമയില്‍ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്.


Click it and Unblock the Notifications