For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആന്റണി കൂണ്ടാങ്കടവ് എന്നാക്കാം, ഒലിവര്‍ ട്വിസ്റ്റിനോട് മകന്‍, ഹോമിന്‌റെ രസകരമായ ഡിലീറ്റഡ് സീന്‍ പുറത്ത്‌

  |

  റിലീസ് ദിനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ഹോം. റോജിന്‍ തോമസിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ മികച്ച പ്രതികരണങ്ങളാണ് നേടിയത്. ഇന്ദ്രന്‍സ് നായകവേഷത്തില്‍ എത്തിയ ഹോമിന് തുടക്കം മുതല്‍ മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. ഒലിവര്‍ ട്വിസ്റ്റായുളള നടന്‌റെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ പ്രേമികള്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇന്ദ്രന്‍സിന്‌റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായിട്ടാണ് ഒലിവര്‍ ട്വിസ്റ്റിനെ പ്രേക്ഷകര്‍ വിലയിരുത്തിയത്.

  home

  ഇന്ദ്രന്‍സിന് പുറമെ ഭാര്യയായി അഭിനയിച്ച മഞ്ജു പിളളയും, മക്കളായി അഭിനയിച്ച ശ്രീനാഥ് ഭാസി, നസ്ലെന്‍ തുടങ്ങിയവരും ഹോമില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു പ്രമേയം കൂടിയാണ് സിനിമയുടെത്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ഹോം ആദ്യ ദിനങ്ങളില്‍ ലക്ഷണക്കണക്കിന് പേരാണ് കണ്ടത്. ഇത്തവണത്തെ ഓണം വിന്നറായി സിനിമ മാറി. ഫ്രൈഡേ ഫിലിം ഹൗസിന്‌റെ ബാനറില്‍ വിജയ് ബാബുവാണ് ഹോം നിര്‍മ്മിച്ചത്. ആഗസ്റ്റ് 19നായിരുന്നു ഹോം റിലീസ് ചെയ്തതത്.

  അതേസമയം സിനിമയുടെതായി പുറത്തിറങ്ങിയ മൂന്നാമത്തെ ഡിലീറ്റഡ് സീന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏറെ രസകരവും ചിരിയുണര്‍ത്തുന്നതുമായ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, നസ്ലെന്‍ തുടങ്ങിയവരാണ് സീനിലുളളത്. 'ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന് മാത്രം പറയാത പേരിന്‌റെ കൂടെ നമ്മുടെ സ്ഥലപേര് കൂടി ചേര്‍ത്തുകൂടെ എന്ന് ഒലിവര്‍ ട്വിസ്റ്റ് മകനോട് ചോദിക്കുന്നു. ഈ സത്യന്‍ അന്തിക്കാട്, ബിചു തിരുമല എന്നൊക്കെ പറയുന്നത് പോലെ നമ്മുടെ സ്ഥല പേരും വെച്ച് ചേര്‍ക്കണം' എന്ന് ഇന്ദ്രന്‍സിന്‌റെ കഥാപാത്രം പറയുന്നു.

  അവര്‍ രണ്ടായി പിരിഞ്ഞതിനാല്‍ ഇനി ബുദ്ധിമുട്ടാണ്, സിഐഡി മൂസ 2വിനെ കുറിച്ച് ജോണി ആന്റണി

  ഇത് കേട്ട് 'അയ്യെ ആന്റണി വട്ടിയൂര്‍കാവ്, ലോക്കല് എന്നാണ് നസ്ലന്‍റെ ചാള്‍സ് പറയുന്നത്. എന്നാല്‍ പിന്നെ നമ്മുടെ കുടുംബ വീട് ഇരിക്കുന്ന സ്ഥലത്തിന്‌റെ പേര് പറയാമെന്ന് ഒലിവര്‍ ട്വിസ്റ്റ് പറയുന്നു. തുടര്‍ന്ന്‌ ആന്റണി കുണ്ടാംകടവ് എന്നാക്കാം എന്ന് ശ്രീനാഥ് ഭാസി തമാശയായി പറയുന്നു. ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന പേര് മതിയെന്നും എന്‌റെ പേര് ഹോളിവുഡിലെ ആള്‍ക്കാര്‍ക്ക് ഒകെ പറയാനുളളതാണ് എന്നും ശ്രീനാഥ് ഭാസിയുടെ കഥാപാത്രം പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

  അതേസമയം ഹോമിന്‌റെ പുതിയ ഡീലിറ്റഡ് സീനിനും മികച്ച പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. പുതിയ ഡീലിറ്റഡ് സീനിന് പിന്നാലെ നിരവധി പേരാണ് യൂടൂബില്‍ കമന്‌റുകളുമായി എത്തിയിരിക്കുന്നത്. എന്തിനാണാവോ ഈ നല്ല സീനുകള്‍ സിനിമയില്‍ നിന്ന് കളയുന്നത്...എല്ലാം ഒന്നിനൊന്ന് മികച്ചത് എന്നാണ് ഒരാള്‍ കുറിച്ചത്. ഈ സിനിമയ്ക്ക് അങ്ങനൊരു പ്രത്യേകത ഒണ്ട്, എത്ര സീന്‍സ് ഇനീം കൂട്ടിച്ചേര്‍ത്താലും മടുക്കത്തില്ല എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു.

  രാഹുല്‍ സുബ്രഹ്മണ്യം ഒരുക്കിയ ഹോമിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് ബാബു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, കൈനക്കരി തങ്കരാജ്, ദീപ തോമസ് തുങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന റോളുകളില്‍ എത്തിയത്. പ്രിയങ്ക നായരും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. റോജിന്‍ തോമസ് തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയത്.

  മമ്മൂക്കയുടെ ഡേറ്റ് ഉളളതാണ് വീണ്ടും അതിനായി പ്രേരിപ്പിക്കുന്നത്, സംവിധാനം ഉപേക്ഷിച്ചോ ചോദ്യത്തിന് ജോണി ആന്റണി

  Actor Indrans thanks to everyone for home movie success-Video

  വീഡിയോ

  Read more about: indrans
  English summary
  indrans starrer home movie deleted scene video trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X