»   » ഈ രൂപം എന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്; സീരിയസ് സീനുകളില്‍ നിന്നും മാറ്റിനിര്‍ത്തി;ഇന്ദ്രന്‍സ്

ഈ രൂപം എന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്; സീരിയസ് സീനുകളില്‍ നിന്നും മാറ്റിനിര്‍ത്തി;ഇന്ദ്രന്‍സ്

By: Pratheeksha
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ ഇന്ദ്രന്‍സ് അഭിനയത്തേക്കാളുപരി തന്റെ രൂപം കൊണ്ടാണ് ശ്രദ്ധേയനായത്.എന്നാല്‍ ചില ചിത്രങ്ങളില്‍ നടന്‍ അവതരിപ്പിച്ച സീരിയസ് റോളുകള്‍ തനിക്ക് എല്ലാ റോളുകളും അനായാസം ചെയ്യാന്‍ കഴിയും എന്നു തെളിയിക്കുന്നവയായിരുന്നു.

അടുത്തിടെയാണ് ചിത്രത്തില്‍ നായകന്‍ ഇന്ദ്രന്‍സാണെന്നു കേട്ടപ്പോള്‍ ചില നടിമാര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു എന്ന കാര്യം വെളിച്ചത്തായത്. പക്ഷേ നല്ല കലക്കന്‍ പ്രതികരണവുമായി നടന്‍ രംഗത്തെത്തുകയും ചെയ്തു. തന്റെ ഈ രൂപം തന്നെ വിഷമിപ്പിച്ച പല സന്ദര്‍ഭങ്ങളുമുണ്ടായിരുന്നെന്ന് ഇന്ദ്രന്‍സ് പറയുന്നു. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സു തുറന്നു സംസാരിച്ചത് 

കൊക്ക് ,കുളക്കോഴി വിളി

കൊക്ക് ,കുളക്കോഴി, കുടക്കമ്പി എന്നെല്ലാമള്ള വിളികള്‍ കേള്‍ക്കുമ്പോള്‍ ആദ്യം വിഷമം തോന്നിയിരുന്നെങ്കിലും പിന്നീട് കഥാപാത്രത്തിന്റെ പേരല്ലെ എന്നു സമാധാനിക്കാറാണ് പതിവെന്നും ഇന്ദ്രന്‍സ് പറയുന്നു.

കൂട്ടുകാര്‍ പറഞ്ഞത്

തനിക്ക് എല്ലാ ജിവികളുടെയും മുഖച്ഛായയുളളതായി കൂട്ടുകാര്‍ പറയാറുണ്ടായിരുന്നെന്നും കണ്ണാടിയില്‍ നോക്കുമ്പോള്‍ തനിക്ക് അങ്ങനെ തോന്നാറുണ്ടായിരുന്നെന്നും ഇന്ദ്രന്‍സ്

സംവിധായകര്‍ പറയുന്നത് അനുസരിക്കാറായിരുന്നു പതിവ്

നല്ല കഥാപാത്രങ്ങളും സംവിധായകരുമൊക്കെയുളള സമയമായതുകൊണ്ട് അധികം ജോലിയൊന്നുമില്ലെന്നും അവരെ അനുസരിച്ചു നിന്നാലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോകാമായിരുന്നെന്നും ഇന്ദ്രന്‍സ് പറയുന്നു.

ക്ലൈമാക്‌സിലെ മാറ്റി നിര്‍ത്തല്‍

ചില പടങ്ങള്‍ ചെയ്യുന്ന സമയത്ത് ക്ലൈമാക്‌സിനോട് അടുക്കുമ്പോളോ അല്ലെങ്കില്‍ വളരെ സീരിയസായ ഒരു സീന്‍ വരുമ്പോഴോ അവിടുന്നു പലപ്പോളും തന്നെ മാറ്റി നിര്‍ത്താറുണ്ടായിരുന്നെന്നു ഇന്ദ്രന്‍സ് പറയുന്നു .ഇന്ദ്രന്‍സ് ഇതില്‍ നിന്നാല്‍ സീരിയസ്‌നെസ് പോവുമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. അപ്പോഴൊക്കെ തനിക്ക് വിഷമായിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു

English summary
indranse wont allow the climax scene of the films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam