എം.ജി.ആറിന് പുനര്‍ജ്ജന്മം നല്‍കാനൊരുങ്ങി ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍
തമിഴകത്തിന്റെ ഇതിഹാസ താരം എം.ജി.ആറിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കാലമിത്ര പിന്നിട്ടിട്ടും എം.ജി.ആറിന്റെ സ്വീകാര്യതയ്ക്ക് തെല്ലും കോട്ടം തട്ടിയിട്ടേയില്ല. മണ്‍മറഞ്ഞു പോയ ആ ഇതിഹാസ പുരുഷന്‍ അഭ്രപാളികളില്‍ വീണ്ടുമെത്തുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ തെല്ലു പ്രയാസമാണ്. എന്നാല്‍ വിശ്വസിച്ചേ തീരൂ. എം.ജി.ആറിനെ അതേ രൂപഭാവങ്ങളോടെ പ്രേക്ഷകര്‍ക്കു മുന്നില്‍ പുനരവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍ഡിവുഡ് ഫിലിം കാര്‍ണ്ണിവല്‍.
മലേഷ്യ ആസ്ഥാനമായ അനിമേഷന്‍ കമ്പനി ഓറഞ്ച് കൗണ്ടിയാണ് എം.ജി.ആറിന് പുനര്‍ജന്മം നല്‍കിയിരിക്കുന്നത്. അനിമേഷന്‍ രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകളിലൊന്നായ എന്‍. ഫേസ് ഫേഷ്യല്‍ മോഷന്‍ അനിമേഷനിലൂടെയാണ് എം.ജി.ആറിനെ പുനസൃഷ്ടിച്ചിരിക്കുന്നത്. രൂപത്തിലും, ഭാവത്തിലും, അഭിനയത്തിലുമെല്ലാം യഥാര്‍ത്ഥ എം.ജി.ആറിനെ വെല്ലും ഈ അനിമേഷന്‍ കഥാപാത്രം. ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞ ചിത്രത്തിന്റെ ഔദ്യോഗിക പ്രകാശനത്തിന് ഹൈദരാബാദില്‍ നടക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ വേദിയാകും.

പൂര്‍ണ്ണമായും സ്റ്റീരിയോസ്‌കോപിക് 3ഡിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം എം.ജി.ആര്‍ ആരാധകരെ ത്രസിപ്പിക്കുമെന്നതില്‍ സംശയമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. എന്‍. ഫേസ് ഫേഷ്യല്‍ മോഷന്‍ അനിമേഷന്‍ സാങ്കേതിക വിദ്യയിലൂടെ ചലച്ചിത്രതാരങ്ങളുടെ രൂപവും, ഭാവങ്ങളും പുനസൃഷ്ടിച്ചാണ് ഓറഞ്ച് കൗണ്ടി അനിമേഷന്‍ രംഗത്ത് പുതു ചരിത്രം രചിച്ചത്. ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമാകുന്നതോടെ ഈ സാങ്കേതിക വിദ്യ ഇനി മുതല്‍ ഇന്ത്യയിലും തരംഗമാകും. ഏതു താരത്തെയും ഈ അനിമേഷന്‍ സാങ്കേതിക വിദ്യയിലൂടെ പുനസൃഷ്ടിക്കാനാകുമെന്ന് ഓറഞ്ച് കൗണ്ടി കമ്പനി വ്യക്തമാക്കുന്നു. മുഖഭാവങ്ങളും, ചലനങ്ങളും, ശബ്ദവുമെല്ലാം അതേ രീതിയില്‍ വെള്ളിത്തിരയിലെത്തിക്കാനാകും.

വി.എഫ്.എക്സ്, അനിമേഷന്‍ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്കു പിന്നാലെ, എന്‍. ഫേസ് ഫേഷ്യല്‍ മോഷന്‍ അനിമേഷനിലൂടെ ഒരു കൂട്ടം ചിത്രങ്ങള്‍ വൈകാതെ തന്നെ പുറത്തിറങ്ങും. അനിമേഷന്‍ രംഗത്തെ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ പുതുതലമുറയിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക കോഴ്സുകളും ഓറഞ്ച് കൗണ്ടി നടത്തി വരുന്നു. ഈ കോഴ്സുകളും ഇനി ഇന്ത്യയില്‍ ലഭ്യമാകും.
ഇത്തവണത്തെ ഇന്‍ഡിവുഡ് ബെസ്റ്റ് ഇന്നൊവേഷന്‍ അവാര്‍ഡ് ഓറഞ്ച് കൗണ്ടിയ്ക്ക് സമ്മാനിക്കും. ഡിസംബര്‍ ഒന്നു മുതല്‍ 5 വരെ ഹൈദരാബാദ് ഹൈടെക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ രാജ്യത്തെ മുന്‍നിര സിനിമ നിര്‍മ്മാണ കമ്പനികളായ എ.വി.എ ഫിലിം പ്രൊഡക്ഷന്‍സ്, ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ, ഇ ഫോര്‍ എന്റര്‍ടെയന്‍മെന്റ് തുടങ്ങി നിരവധി കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. 100ലധികം രാജ്യങ്ങളില്‍ നിന്നുള്ള 5000 വ്യവസായപ്രതിനിധികളും, 500ലധികം നിക്ഷേപകരും, ഇത്തവണത്തെ കാര്‍ണിവലില്‍ സംബന്ധിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റ് സിനിമകളുടെ പ്രഖ്യാപനവും ഇതുമായി ബന്ധപ്പെട്ട കരാറുകളും ഈ കാര്‍ണ്ണിവലില്‍ ഉണ്ടാകും. വിവിധ കമ്പനികളുടെയും, വ്യക്തികളുടെയും സംയുക്ത സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രങ്ങളുമടക്കം, ഏകദേശം 500 കോടി രൂപയുടെ നിക്ഷേപം ഇന്‍ഡിവുഡ് ഫിലിം കാര്‍ണ്ണിവലിലൂടെ ഇന്ത്യന്‍ സിനിമ രംഗത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











