ഇന്നസെന്റിന് പോഞ്ഞിക്കരയെ ഇഷ്ടമല്ലായിരുന്നു, കണ്ണാടിയില്‍ നോക്കി പറഞ്ഞു ഒരു കൂതറ ലുക്ക്
മിസ്റ്റര്‍ പോഞ്ഞിക്കരയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ വെറും ഒരു ഹാസ്യ കഥാപാത്രമായി വന്നിട്ടും ഇന്നസെന്റ് മലയാളികളുടെ മനസ്സ് കീഴടക്കി.
എന്നാല്‍ പോഞ്ഞിക്കരയാകാന്‍ ഇന്നസെന്റിന് ആദ്യം താത്പര്യമില്ലായിരുന്നുവത്രെ. ഒരു എഫ് എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഷാഫിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരാണ് പോഞ്ഞിക്കര
ഈ ചോദ്യം മലയാളികളോട് ചോദിക്കരുത്.. അത്രയേറെ മലയാളികള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ച പോഞ്ഞിക്കര

മലയാളികള്‍ക്ക് പ്രിയപ്പെട്ട പോഞ്ഞിക്കര
ഇന്നും ട്രോള്‍ ബോക്‌സുകളില്‍ മുന്നിലാണ് പോഞ്ഞിക്കരയുടെ സ്ഥാനം. ചിത്രത്തിലെ 'കുറച്ച് ചോറ് വിളമ്പട്ടെ, തൈരും കൂട്ടി കഴിക്കാം' എന്ന ഡയലോഗ് തലമുറകള്‍ക്കിപ്പുറവും ഹിറ്റാണ്.

ഇന്നസെന്റിന് ഇഷ്ടമായില്ല
എന്നാല്‍ പോഞ്ഞിക്കര എന്ന കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ഷാഫി ഇന്നസെന്റിനെ സമീപിച്ചപ്പോള്‍, ആദ്യം നടന് താത്പര്യമില്ലായിരുന്നുവത്രെ. വെറുമൊരു ഹാസ്യ കഥാപാത്രമായി വന്ന പോകുന്നതായിരുന്നു കാരണം.

കണ്ണാടി നോക്കിയപ്പോള്‍
ആദ്യ ദിവസം ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് മേക്കപ്പ് ഒക്കെ ഇട്ട് വന്ന് കണ്ണാടി നോക്കി ഇന്നസെന്റ് പറഞ്ഞുവത്രെ, 'സാരമില്ല.. ഒരു കൂതറ ലുക്കുണ്ട്' എന്ന്. ഷൂട്ടിങ് പുരോഗമിയ്ക്കവെ ഇന്നസെന്റിന് ആ കഥാപാത്രത്തോട് വല്ലാത്ത ഇഷ്ടം തോന്നി തുടങ്ങി എന്നും സംവിധായകന്‍ പറയുന്നു.

പ്യാരി ലാല്‍
പോഞ്ഞിക്കരയെ പോലെ തന്നെ ഹിറ്റാണ് ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ച പ്യാരി ലാല്‍ എന്ന കഥാപാത്രവും. 'തളരരുത് രാമന്‍ കുട്ടി' എന്ന ഡയലോഗ് ഇന്നും ചെറുപ്പക്കാര്‍ക്ക് ആവേശമാണ്.

ഷാഫി കഥാപാത്രങ്ങള്‍
അല്ലെങ്കിലും ഷാഫി ചിത്രങ്ങളിലെ ഹാസ്യ കഥാപാത്രങ്ങള്‍ക്ക് എന്നും ഒരു വ്യത്യസ്ത പേരാണ് ലഭിക്കാറുള്ളത്. പുലിവാല്‍ കല്യാണത്തിലെ മണവാളനും ധര്‍മേന്ദ്രയുമൊക്കെ അക്കൂട്ടിത്തിലുള്ളവരാണ്.


Click it and Unblock the Notifications











