»   » കിരീടം ചെയ്യാന്‍ ആദ്യം മോഹന്‍ലാല്‍ താത്പര്യമുണ്ടായിരുന്നില്ല, പിന്നീട് ചെയ്യാനുണ്ടായ കാരണം?

കിരീടം ചെയ്യാന്‍ ആദ്യം മോഹന്‍ലാല്‍ താത്പര്യമുണ്ടായിരുന്നില്ല, പിന്നീട് ചെയ്യാനുണ്ടായ കാരണം?

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് കിരീടം എന്ന ചിത്രത്തിലെ സേതുമാധവന്‍. ലാലിന്റെ മാത്രമല്ല അച്യുതന്‍ മേനോനെ അവതരിപ്പിച്ച തിലകന്റെയും കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച മോഹന്‍രാജിന്റെയുമൊക്കെ കരിയര്‍ മാറ്റി മറിച്ച ചിത്രം.

'ആ രംഗത്ത് മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല, ഹൃദയം തകരുന്ന അവസ്ഥയായിരുന്നു'


ഷൂട്ടിങ് തിരക്കുകള്‍ കാരണം തിലകന്‍ ആദ്യം അച്യുതമേനോന്‍ എന്ന കഥാപാത്രം വേണ്ട എന്ന് വച്ചിരുന്നു. ഒടുവില്‍ സിബി മലയിലിന്റെയും ലോഹിതദാസിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്ന് തിലകന്റെ സമയം അഡ്ജസ്റ്റ് ചെയ്താണ് ചിത്രം ചിത്രീകരിച്ചത്.


കിരീടത്തില്‍ അഭിനയിച്ചതിന് നല്‍കിയ പ്രതിഫലം തിലകന്‍ തിരിച്ചു നല്‍കാന്‍ കാരണം?


തിലകന് മാത്രമല്ല, മോഹന്‍ലാലിനും കിരീടത്തില്‍ അഭിനയിക്കാന്‍ ആദ്യം താത്പര്യമില്ലായിരുന്നുവത്രെ. ഒഴിഞ്ഞു മാറാന്‍ പോലും ലാല്‍ ശ്രമിച്ചിരുന്നു. പിന്നീട് ചെയ്യാനുണ്ടായ കാരണം എന്തായിരുന്നു.


സിനിമയെ കുറിച്ച് അറിഞ്ഞപ്പോള്‍

സംവിധായകന്‍ സിബി മലയിലിന്റെ പത്താമത്തെ സിനിമയും ലോഹിതദാസിന്റെ രചനയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യത്തെ ചിത്രവുമാണ് കിരീടം. ലോഹി - സിബി കൂട്ടുകെട്ടിന്റെ സിനിമയെ കുറിച്ചുള്ള ഊാഹാപോഹങ്ങള്‍ കേട്ട മോഹന്‍ലാലിന് ഈ സിനിമ ചെയ്യാന്‍ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല.


സിബിയും ലോഹിയും അലഞ്ഞു

മോഹന്‍ലാലിനോട് ഒന്ന് കഥ പറയാന്‍ വേണ്ടി, ലാല്‍ അഭിനയിക്കുന്ന ലൊക്കേഷനുകളിലെല്ലാം സിബി മലയിലും ലോഹിതദാസും കയറി ഇറങ്ങി. ലാല്‍ അന്ന് മൂന്ന് സിനിമകളുടെ തിരക്കുകളുമായി ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് ഓടി നടക്കുകയാണ്.


അലസനായി ഇരുന്നു

ഒടുവില്‍ കഥ കേള്‍ക്കാതെ ഒഴിഞ്ഞു മാറിയാല്‍ സിബിയ്ക്കും ലോഹിതദാസിനും വിഷമമാവും എന്ന് കരുതി ലാല്‍ കഥ കേള്‍ക്കാന്‍ ഇരുന്നു. ഒട്ടും താത്പര്യമില്ലാതെ അലസ്സമായ മനസ്സോടെയാണ് കഥ കേട്ട് തുടങ്ങിയത്.


നിറകണ്ണുകളോട് ലാല്‍ പറഞ്ഞു

കഥ പുരോഗമിയ്ക്കുന്തോറും മോഹന്‍ലാല്‍ ആവേശഭരിതനായി. ക്ലൈമാക്‌സ് പറഞ്ഞു കഴിഞ്ഞതും നിറകണ്ണുകളോട് സിബിയ്ക്കും ലോഹിയ്ക്കും നേരെ കൈ നീട്ടി ലാല്‍ പറഞ്ഞു, 'ഇതാണ്.. ഇതാണ് ഞാന്‍ ചെയ്യുന്ന അടുത്ത പടം' എന്ന്


പാര്‍വ്വതി നായികയായെത്തി

നായികയായി പലരെയും പരിഗണിച്ചെങ്കിലും ലോഹിയ്ക്കും സിബിയ്ക്കും പാര്‍വ്വതിയെ കിട്ടിയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു. ഏഴോളം ചിത്രങ്ങളുടെ തിരക്കിലാണ് അന്ന് പാര്‍വ്വതി. എങ്കിലും സിബി -ലോഹി- ലാല്‍ ചിത്രം എന്ന് കേട്ടപ്പോള്‍ എങ്ങനെയും സഹകരിക്കാം എന്ന് പാര്‍വ്വതി വാക്ക് കൊടുത്തു.


English summary
Initially Mohanlal was not interested to take Kireedam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam