»   » മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ചതിനെക്കുറിച്ച് ഇനിയ, പരോളിലെ ആ രഹസ്യം പരസ്യമായി!

മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ചതിനെക്കുറിച്ച് ഇനിയ, പരോളിലെ ആ രഹസ്യം പരസ്യമായി!

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും ശരത്ത് സന്ദിത്തും ഒരുമിച്ചെത്തിയ പരോള്‍ തിയേറ്ററികളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. പുതുമുഖ സംവിധായകനൊപ്പം മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അത് എങ്ങനെയിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പുതുമുഖങ്ങള്‍ക്കും താരം അവസരം നല്‍കാറുണ്ട്. ഇനി കഥ ഇഷ്ടപ്പെട്ട് കഴിഞ്ഞാലും സിനിമ സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്തത്ര തിരക്കിലാണ് മെഗാസ്റ്റാര്‍. മാര്‍ച്ച് 31 ന് തിയേറ്ററുകളിലേക്കെത്തുന്ന പരോളിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. അജത്ത് പൂജപ്പുരയുടെ തിരക്കഥയിലൊരുക്കിയ ചിത്രത്തില്‍ ഇനിയയും മിയ ജോര്‍ജുമാണ് നായികയായെത്തുന്നത്.

സഖാവ് അലക്‌സ് പൊളിച്ചടുക്കും, അഭിനയിക്കാന്‍ മറന്ന് ജീവിച്ച മമ്മൂട്ടിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍!

മഴവില്ല് നിറത്തിലുള്ള ഷര്‍ട്ടും നീലക്കമ്മലും മോഹന്‍ലാലിനെ വിടാതെ പിന്തുടര്‍ന്ന് ട്രോളര്‍മാര്‍, കാണൂ

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും നാടന്‍ കഥാപാത്രമായി എത്തുകയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് താരത്തെ നഷ്ടമായെന്ന വാദത്തെ തിരുത്തിക്കുറിക്കുന്ന ചിത്രം കൂടിയായിരിക്കും പരോളെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ സഹോദരിയായയി മിയയും ഭാര്യയായി ഇനിയയും എത്തുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ഇനിയ അദ്ദേഹത്തോടൊപ്പമുള്ള അനുഭവം വളരെ നല്ലതായിരുന്നുവെന്നും താരം പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

Parole

മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണെന്നറിഞ്ഞപ്പോള്‍ തന്നെ ഒരുപാട് സന്തോഷിച്ചിരുന്നു. ചിത്രത്തില്‍ ജോയിന്‍ ചെയ്തപ്പോഴാണ് ഭാര്യയുടെ വേഷമാണെന്നറിഞ്ഞത്. അഭിനയ പ്രാധാ്യമുള്ള കൂടിയാണ് ചിത്രത്തിലേത്. ആനിയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഗ്രാമീണ മേഖലയില്‍ താമസിക്കുന്ന ടിപ്പിക്കല്‍ അച്ചായത്തി കഥാപാത്രമായാണ് താന്‍ ഈ സിനിമയില്‍ എത്തുന്നെതന്നും ഇനിയ പറയുന്നു. മമ്മൂട്ടിയുടെ പിന്തുണയോട് കൂടി ചിത്രത്തിലെ ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. അദ്ദേഹം നന്നായി പിന്തുണച്ചിരുന്നു. നേരത്തെ പുത്തന്‍പണത്തില്‍ അഭിനയിച്ചിരുന്നുവെങ്കിലും കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ലെന്നും ഇനിയ വ്യക്തമാക്കി.

English summary
Iniya about Parole

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X