»   » ഇന്റര്‍വ്യൂ വേണമെങ്കില്‍ പണം തരണം: ഇനിയ

ഇന്റര്‍വ്യൂ വേണമെങ്കില്‍ പണം തരണം: ഇനിയ

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ നിന്നുള്ള വരുമാനത്തിന് പുറമേ സ്റ്റേജ് ഷോകളിലും ഉദ്ഘാടന ചടങ്ങുകളിലും പങ്കെടുത്ത് കാശുണ്ടാക്കുന്നതില്‍ താത്പര്യമുള്ളവരാണ് മിക്ക സിനിമാതാരങ്ങളും. എന്നാല്‍ നടി ഇനിയ മറ്റൊരു വരുമാനമാര്‍ഗ്ഗം കൂടി കണ്ടെത്തിയിരിക്കുകയാണ്.

അടുത്തിടെ ഒരു പ്രമുഖ ടെലിവിഷന്‍ ചാനല്‍ നടിയുടെ അഭിമുഖം ആവശ്യപ്പെട്ട് സമീപിച്ചു. അഭിമുഖം തരാമെന്ന് സമ്മതിച്ച നടിയുടെ അടുത്ത ചോദ്യം എന്ത് പ്രതിഫലം തരുമെന്നായിരുന്നു. എന്നാല്‍ സാധാരണയായി അഭിമുഖങ്ങള്‍ നല്‍കുന്നതിന് സിനിമാതാരങ്ങള്‍ പണം കൈപ്പറ്റാറില്ലല്ലോ എന്ന് ചോദിച്ച ചാനല്‍ പ്രതിനിധിയ്ക്ക് നടി കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തു.

തന്നെ പോലുള്ള താരങ്ങളുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത് നിങ്ങളെ പോലുള്ള ചാനലുകാര്‍ ധാരാളം കാശുണ്ടാക്കുന്നുണ്ട്. അതിന്റെ ഒരു ഭാഗം താരങ്ങള്‍ക്ക് അവകാശപ്പെട്ടാതാണെന്നായിരുന്നു ഇനിയയുടെ ന്യായം. എന്തായാലും നടിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നവര്‍ ഇനി വെറും കയ്യോടെ ചെല്ലേണ്ടന്നു സാരം.

English summary
At least this issue can be consoled but now there is one more news that Iniya is demanding a huge sum for interviews.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam