സണ്ണി ലിയോണ്‍ ചെയ്താല്‍ അധികമാകും: ആ ഐറ്റം ഇനിയയ്ക്ക്
മലയാള നടിമാരെല്ലാം ഐറ്റം ഡാന്‍സിലേക്ക് തിരിയുന്നു. ഷംന കാസിം മമ്മൂട്ടിയുടെ രാജാധിരാജയില്‍ ഐറ്റം ഡാന്‍സുമായി എത്തുന്നെന്നായിരുന്നു ഒടുവില്‍ കേട്ടത്. ഇപ്പോള്‍ കേള്‍ക്കുന്നു മലയാളിതാരം ഇനിയയും ഐറ്റം ഡാന്‍സിലേക്ക് തിരിയുന്നു.
സണ്ണി ലിയോണിന് വച്ചിരുന്ന ഐറ്റം ഡാന്‍സുമായാണ് ഇനിയ എത്തുന്നത്. കണ്ണന്‍ സംവിധാനം ചെയ്യുന്ന 'ഒരു ഊരിലെ രണ്ട് രാജ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇനിയയുടെ ഐറ്റം. സണ്ണി ചെയ്താല്‍ വള്‍ഗര്‍ക്കൂടിപ്പോകുമോ എന്നുള്ളതുകൊണ്ടാണത്രെ ഇനിയ ചെയ്യുന്നത്.

സണ്ണി ലിയോണിന് വച്ച ഐറ്റം ഡാന്‍സുമായി ഇനിയ
സലാഹുദ്ദീന്റെയും സാവിത്രിയുടെയും മകളായ ഇനിയ ജന്മം കൊണ്ട് തിരുവനന്തപുരത്തുകാരിയാണ്.

സണ്ണി ലിയോണിന് വച്ച ഐറ്റം ഡാന്‍സുമായി ഇനിയ
ഡോ. ബിജു സംവിധാനം ചെയ്ത സയ്‌റ എന്ന ചിത്രത്തിലൂടെ സഹനടിയായാണ് ഇനിയയുടെ തുടക്കം. നവ്യനായര്‍, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങല്‍ കൈകാര്യം ചെയ്തത്

സണ്ണി ലിയോണിന് വച്ച ഐറ്റം ഡാന്‍സുമായി ഇനിയ
സയ്‌റയ്ക്ക് ശേഷം ടൈം, ദളമര്‍മ്മരങ്ങള്‍ എന്നീ മലയാള സിനിമകളും ചെയ്‌തെങ്കിലും മറ്റെല്ലാ നടിമാരെയും പോലെ മലയാളത്തില്‍ മാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ഇനിയയും മനസ്സിലാക്കി. പടക്കസാലൈ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.

സണ്ണി ലിയോണിന് വച്ച ഐറ്റം ഡാന്‍സുമായി ഇനിയ
തമിഴില്‍ വാഗൈ സോഡ വാ എന്ന ചിത്രം ചെയ്തതോടെ ഇനിയുടെ കരിയര്‍ മറ്റൊരു തലത്തിലേക്ക് നീങ്ങി. പുരസ്‌കാങ്ങളുടെ പെരുമഴയ്‌ക്കൊപ്പം മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

സണ്ണി ലിയോണിന് വച്ച ഐറ്റം ഡാന്‍സുമായി ഇനിയ
തമിഴില്‍ ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിലും അവസരം ലഭിച്ചു. ഭൂപടത്തിലില്ലാത്ത ഒരിടം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തി.

സണ്ണി ലിയോണിന് വച്ച ഐറ്റം ഡാന്‍സുമായി ഇനിയ
വാഗൈ സോഡ വായ്ക്ക് ശേഷം തമിഴില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. മൗന ഗുരു, അമ്മാവിന്‍ കൈപേസി, കണ്‍ പേസും വാര്‍ത്തൈകള്‍, ചെന്നൈയില്‍ ഒരുനാള്‍, മാസനി, നുഗം, നിനയ്ത്തത് യാരോ, പുലിവാല്‍, നാന്‍ സികപ്പു മനിതന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു

സണ്ണി ലിയോണിന് വച്ച ഐറ്റം ഡാന്‍സുമായി ഇനിയ
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ട്രാഫിക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം. രമ്യ നമ്പീശന്‍ മലയാളത്തില്‍ ചെയ്ത വേഷമാണ് തമിഴിലെത്തിയപ്പോള്‍ ഇനിയ ഏറ്റെടുത്തത്. ഈ ചിത്രത്തിലെ അഭിനയം കണ്ട് രജനീകാന്ത് ഇനിയയെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

സണ്ണി ലിയോണിന് വച്ച ഐറ്റം ഡാന്‍സുമായി ഇനിയ
ലാല്‍, ലെന തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ അയാള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഇനിയ മലയാളത്തില്‍ സാന്നിദ്ധ്യം അറിയിച്ചു.

സണ്ണി ലിയോണിന് വച്ച ഐറ്റം ഡാന്‍സുമായി ഇനിയ
പ്രിയാമണി, പത്മപ്രിയ, മൈഥിലി, ഷംന കാസിം തുടങ്ങി മലായാളി നടിമാരെല്ലാം ഐറ്റം ഡാന്‍സിലേക്കും തിരിയുമ്പോള്‍ ഇനിയ മാത്രമെന്തിന് മാറിനില്‍ക്കണം. സണ്ണി ലിയോണിന് പകരക്കാരിയായാണ് ഇനിയ വരുന്നത് എന്നതാണ് വാര്‍ത്ത

സണ്ണി ലിയോണിന് വച്ച ഐറ്റം ഡാന്‍സുമായി ഇനിയ
എന്റെ ഓര്‍മയില്‍, യെസ് അയാം, ഇന്‍ ദ ലൈം ലൈറ്റ് എന്നീ മൂന്ന് മലയാളം സിനിമകളില്‍ അഭിനയിക്കുന്ന ഇനിയ 'രണ്ടാവതു പടം' എന്ന തമിഴ് ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്.


Click it and Unblock the Notifications











