»   » എല്ലാത്തിനും അനുവദിച്ച ശേഷം എന്നെ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല; ഇനിയ

എല്ലാത്തിനും അനുവദിച്ച ശേഷം എന്നെ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല; ഇനിയ

Posted By: Rohini
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പല നായികമാരും ഒന്ന് ഞെട്ടിയിട്ടുണ്ട്. ഒരു നടിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ ഒരു പെണ്‍കുട്ടിയുടെ ഗതി എന്തായിരിയ്ക്കും എന്നായിരുന്നു അപ്പോള്‍ (ഇപ്പോഴും) പലരുടെയും ആശങ്ക. തീര്‍ത്തും ഭീകരമായ സാഹചര്യമാണ് ഇതെന്ന് നടി ഇനിയ പറയുന്നു.

    ഗ്ലാമര്‍ വേഷം വിട്ട് ഗ്രാമീണ സുന്ദരിയായ തെന്നിന്ത്യന്‍ താരത്തിന്റെ ബാര്‍ബി ഡോള്‍ ചിത്രങ്ങള്‍!!!

    തീര്‍ച്ചയായും പേടിപ്പെടുത്തുന്ന അനുഭവമാണ് ഇത് എന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇനിയ പറഞ്ഞു. ഞാന്‍ ഒറ്റയ്ക്ക് ഒരിടത്തും പോകുന്ന ആളല്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിയ്ക്കുന്നതാണ് നല്ല. എല്ലാവരും നല്ലത് മാത്രം ആഗ്രിക്കുന്നവരല്ല.. പിന്നെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.. ഞാന്‍ സുരക്ഷിതയാണ്, എനിക്കൊന്നും സംഭവിക്കില്ല എന്ന് ആത്മവിശ്വാസമൊന്നും ഇപ്പോഴില്ല.

    iniya

    കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ നിലപാടിനെയും ഇനിയ പ്രശംസിച്ചു. അവര്‍ അത് മൂടിവയ്ക്കാതെ പുറത്ത് പറയുകയും സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നും ഇനിയ വ്യക്തമാക്കി.

    പിന്നെ ഇതിന്റെ മറ്റൊരു വശം പറഞ്ഞാല്‍, എന്റെ മുറിയിലേക്ക് ഒരാള്‍ കടന്ന് വരണമെങ്കില്‍ ഞാന്‍ മുറിയുടെ വാതില്‍ തുറന്ന് കൊടുക്കണമല്ലോ. ഞാന്‍ കൂടെ അനുവദിക്കാതെ എന്റെ സ്വകാര്യതയിലേക്ക് ആരും വരില്ല. തന്റേടത്തോടെ, ദൃഢമായി, ആത്മവിശ്വാസത്തോടെ നിന്നാല്‍ ആരും എന്നെ ഓവര്‍ടേക്ക് ചെയ്യില്ല. എല്ലാത്തിനും അനുവദിച്ച ശേഷം എന്നെ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യവുമില്ല.

    iniya2

    കൃത്യസമയത്ത് എതിര്‍ക്കാനും പ്രതികരിക്കാനും തന്റേടം കാണിക്കണം. എന്റെ നേരെ അങ്ങനെ ഒരു അനുഭവം ഉണ്ടാവാന്‍ സാധ്യതയില്ല. അതൊരു അഹങ്കാരമല്ല, അച്ഛനും അമ്മയും കൂടെയുണ്ട് എന്ന ആത്മവിശ്വാസമാണ്.

    സെറ്റില്‍ ആരെങ്കിലും മോശമായി സംസാരിക്കുകയോ നോക്കുകയോ ചെയ്താല്‍ എല്ലാവരും കേള്‍ക്കെ ഞാന്‍ പ്രതികരിക്കും. വീട്ടില്‍ പറയുകയും ചെയ്യും. അവരില്‍ നിന്ന് മറച്ചുവയ്ക്കാന്‍ എനിക്കൊന്നുമില്ല. ദൈവാനുഗ്രഹത്തില്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ ഇതുവരെ തിക്താനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനിയുള്ള കാര്യത്തില്‍ നമുക്ക് ഗ്യാരണ്ടി ഒന്നും പറയാന്‍ കഴിയില്ലല്ലോ- ഇനിയ പറഞ്ഞു.

    English summary
    Iniya talks about Social Issues Related to Women

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more