ബ്രിട്ടാസിന്റെ നായികയായി ഇനിയ

By Lakshmi

മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നിട്ട് നാളുകളായി. മധു കൈതപ്രത്തിന്റെ ഇന്‍ ദി ലൈലം ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രിട്ടാസ് സിനിമയിലേയ്‌ക്കെത്തുന്നത്. സിവി ബാലകൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താരം ഇനിയയാണ്.

നാട്ടില്‍ നിന്നും ഗള്‍ഫിലേയ്ക്ക് കുടിയേറിയ തീര്‍ത്തും വ്യത്യസ്തനായ ഒരു വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒമാന്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒരു ബ്രിട്ടീഷ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എക്‌സിക്യൂട്ടീവിന്റെ വേഷമാണ് ചിത്രത്തില്‍ ബ്രിട്ടാസ് കൈകാര്യ ം ചെയ്യുക. നര്‍ത്തകിയുടെ വേഷത്തിലാണ് ഇനിയ അഭിനയിക്കുന്നത്.

ഇവരെ രണ്ടുപേരെയും കൂടാതെ പ്രതാപ് പോത്തന്‍, മനോജ് കെ ജയന്‍ എന്നിവര്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മധു കൈതപ്രത്തിന്റെ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്ന കാര്യം ഇനിയ സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മധു കൈതപ്രത്തേപ്പോലെയൊരാളുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇനിയ പറയുന്നു.

ഓഫ്ബീറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിയ്‌ക്കെന്നും താല്‍പര്യമാണെന്നും നടന്മാര്‍ക്കും നടിമാര്‍ക്കും സ്വന്തം കഴിവ് തെളിയിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ ആവശ്യമാണെന്നും ഇനിയ പറയുന്നു.

Johan Brittas and Iniya

തമിഴ് ചിത്രമായ വാങ്കെ സൂട വായിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഇനിയ. ഇതാദ്യമല്ല ഇനിയ മലയാളചിത്രത്തില്‍ അഭിനയിക്കുന്നത്. അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം. റേഡിയോ എന്നീ ചിത്രങ്ങളിലെല്ലാം ഇനിയ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X