»   » നിവിന്‍ പോളി, പൃഥ്വിരാജ് ഇനി ദിലീപിനൊപ്പം അഭിനയിക്കണമെന്ന് ഇനിയ

നിവിന്‍ പോളി, പൃഥ്വിരാജ് ഇനി ദിലീപിനൊപ്പം അഭിനയിക്കണമെന്ന് ഇനിയ

Posted By:
Subscribe to Filmibeat Malayalam


മലയാളം,തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് ഇനിയ. ഭൂപടത്തില്‍ ഇല്ലാത്തൊരിടം എന്ന ചിത്രത്തില്‍ നിവിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അമര്‍ അക്ബര്‍ അന്തോണി എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് ഇനിയ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

യുവനായകന്മാര്‍ക്കൊപ്പം അഭിനയിച്ച ഇനിയയക്ക് ജനപ്രിയ നായകന്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനുള്ള അവസരം ഉടന്‍ ഉണ്ടാകുമെന്നാണ് ഇനിയ പറയുന്നത്. നിവിന്‍ പോളിയും ദിലീപും പങ്കെടുത്ത ഒരു പ്രൊമോ ഇവന്റില്‍ വച്ചാണ് ഇനിയ ഇക്കാര്യം പറയുന്നത്.

iniya

അമര്‍ അക്ബര്‍ അന്തോണിയില്‍ ചെറുതാണെങ്കിലും മികച്ച വേഷമാണ് ഇനിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

2005ല്‍ പുറത്തിറങ്ങിയ സൈറ എന്ന മലയാളം സിനിമയിലൂടെയാണ് ഇനിയ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഇപ്പോഴിതാ തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളാണ് ഇനിയെ തേടിയെത്തുന്നത്.

English summary
Incidentally, the actress also shared the stage with the film's stars, Nivin Pauly and Dileep for a promo event, when she brought up her desire to work with Janapriyanayakan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam