For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മ'യില്‍ ഒരു പ്രശ്‌നവുമില്ല, അക്കാരണം കൊണ്ടല്ല താന്‍ പിന്‍വാങ്ങുന്നതെന്ന് ഇന്നസെന്‍റ്!

  |
  അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് രാജിവച്ചു | filmibeat Malayalam

  17 വര്‍ഷത്തിന് ശേഷം ഇന്നസെന്റ് അമ്മയുടെ തലപ്പത്തുനിന്നും പടിയിറങ്ങുകയാണ്. എതിരാളികളില്ലാതെയാണ് അദ്ദേഹം ഇത്രയും വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇനി അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്നസെന്റിന്റെ പിന്‍മാറ്റവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.

  കീര്‍ത്തിയെ നായികയാക്കിയ പ്രിയദര്‍ശന്‍ കല്യാണിയെ അവഗണിച്ചതിന് പിന്നിലെ കാരണം ഇതാണ്!

  ഇതോടെയാണ് അദ്ദേഹം വിഷയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമ്മയില്‍ ഒരു പ്രശ്‌നവുമില്ല. പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കില്‍ അത് തീര്‍ക്കാതെ താന്‍ ഇറങ്ങില്ലെന്നുമാണ് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. മുന്‍പ് പറഞ്ഞ കാര്യം തന്നെയാണ് കഴിഞ്ഞ ദിവസം താന്‍ ആവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  പുലര്‍ച്ചെ വരെ ഡാന്‍സ് പ്രാക്ടീസ്, 'സൂപ്പര്‍ ജോഡി'യാവാന്‍ ദമ്പതികള്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്

  പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുന്നു

  പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുന്നു

  അമ്മയുടെ പ്രസിഡന്റ് എന്നു പറയുമ്പോള്‍ എല്ലാവരുടെ മനസ്സിലും ആദ്യം തെളിയുന്നത് ഇന്നസെന്റിന്റെ മുഖമാണ്. ഒന്നും രണ്ടുമല്ല 17 വര്‍ഷമാണ് അദ്ദേഹം ഈ സ്ഥാനത്തുനിന്നും മാറുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ആര് നിര്‍ദേശിച്ചാലും ആ സ്ഥാനത്തേക്ക് താനില്ലെന്ന് അദ്ദേഹം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. അടുത്ത തവണ ഇല്ലെന്ന് പറഞ്ഞാണ് ഓരോ തവണയും താന്‍ തിരഞ്ഞെടുപ്പിനെ വരവേല്‍ക്കുന്നത്. എന്നാല്‍ പിന്നെയും അത് സ്ഥാനത്ത് തുടരേണ്ടിയും വന്നിട്ടുണ്ട്. ഇത്തവണ അതാവര്‍ത്തിക്കില്ലെന്നാണ് താരം പറയുന്നത്.

  തീരുമാനത്തിന് പിന്നില്‍

  തീരുമാനത്തിന് പിന്നില്‍

  സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും മികവ് തെളിയിച്ച ഇന്നസെന്റിന്റെ പിന്‍മാറ്റത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങളുള്ളതിനാലാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെയാണ് സംഘടനയ്ക്കകത്താണ് പ്രശ്‌നങ്ങളെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്.

  ജൂണില്‍ കാലാവധി തീരും

  ജൂണില്‍ കാലാവധി തീരും

  ജൂണിലാണ് ഇന്നസെന്റിന്റെ കാലാവധി തീരുന്നത്. അതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സിനിമയും എംപി ജീവിതവുമൊക്കെയായി ആകം തിരക്കിലാണ് അദ്ദേഹം. അതിനിടയിലും അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തിയിരുന്നു. ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

  നിര്‍ബന്ധിച്ചാലും ഇനി തുടരില്ല

  നിര്‍ബന്ധിച്ചാലും ഇനി തുടരില്ല

  എല്ലാവരും കൂടി പറഞ്ഞതുകൊണ്ട് മാത്രമാണ് കഴിഞ്ഞ തവണ താന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തത്. നിര്‍ബന്ധിച്ചാലും ഇനി തുടരില്ലെന്ന് അന്നേ വ്യക്തമാക്കിയിരുന്നു.അന്ന് പറഞ്ഞത് ഇപ്പോള്‍ വീണ്ടും വാര്‍ത്തയാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  ആരായിരിക്കും ആ സ്ഥാനത്തേക്ക് എത്തുന്നത്?

  ആരായിരിക്കും ആ സ്ഥാനത്തേക്ക് എത്തുന്നത്?

  അമ്മയുടെ അടുത്ത പ്രസിഡന്റായി ഇനി ആരെത്തുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. ഇടവേള ബാബുവിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ വിവരം ഇതുവരെയും ലഭിച്ചിട്ടില്ല. സിനിമാപ്രവര്‍ത്തകരെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞൊരു കാര്യം കൂടിയാണിത്.

  English summary
  Innocent steps down as AMMA president,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X