»   » മോഹന്‍ലാല്‍ ചെയ്തതാണ് ശരി, ബാക്കിയുള്ളതെല്ലാം നമ്മുടെ ആര്‍ഭാടമല്ലേ?

മോഹന്‍ലാല്‍ ചെയ്തതാണ് ശരി, ബാക്കിയുള്ളതെല്ലാം നമ്മുടെ ആര്‍ഭാടമല്ലേ?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ പെരുമാറ്റത്തെ കുറിച്ച് സിനിമാ ലോകത്തുള്ള പലരും പറഞ്ഞിട്ടുണ്ട്. ലൊക്കേഷനില്‍ ആയാലും വീട്ടിലായാലും അത്രയേറെ എളിമയോടെയാണ് ലാല്‍ സംസാരിക്കാറുള്ളൂ. വലിപ്പ ചെറുപ്പമില്ലാതെയുള്ള ലാലിന്റെ പെരുമാറ്റത്തെ കുറിച്ച് നടന്‍ സിദ്ദിഖും പറയുകയുണ്ടായി. മോഹന്‍ലാലിന്റെ പെരുമാറ്റത്തിന് പിന്നിലും അദ്ദേഹത്തിന്റെ അമ്മ തന്നെയാണെന്നാണ് സിദ്ദിഖ് പറഞ്ഞത്. അത്ര തന്നെ സ്‌നേഹവും വാത്സല്യവും ലാലിന്റെ അമ്മയ്ക്കും ഉണ്ടത്രേ.

പെരുമാറ്റം പോലെ ലാലിന്റെ മറ്റൊരു പ്രത്യേകത ആഡംഭരങ്ങളൊന്നുമില്ലാത്ത താരത്തിന്റെ ജീവിത രീതിയാണ്.മോഹന്‍ലാലിന്റെ പ്രിയസുഹൃത്ത് ഇന്നസെന്റ് ലാലിന്റെ ജീവിത രീതിയെ കുറിച്ച് പറയുകയുണ്ടായി. നാനയുടെ മോഹന ലാസ്യം മനോഹരം എന്ന പക്തിയിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്. തിരുവനന്തപുരത്ത് സിനിമയുടെ ഷൂട്ടിങിന് പോയപ്പോള്‍ ലാലിന്റെ വീട്ടില്‍ പോയിരുന്നു. അവിടെ നിന്നാണ് മോഹന്‍ലാലിന്റെ രീതികളൊക്കെ താന്‍ ശ്രദ്ധിക്കുന്നതെന്ന് ഇന്നസെന്റ് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

മോഹന്‍ലാല്‍ ചെയ്തതാണ് ശരി, ബാക്കിയുള്ളതെല്ലാം നമ്മുടെ ആര്‍ഭാടമല്ലേ?

മോഹന്‍ലാലും ഇന്നസെന്റും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. അത്രയേറെ ആത്മബന്ധം ഇരുവരും തമ്മിലുണ്ട്.

മോഹന്‍ലാല്‍ ചെയ്തതാണ് ശരി, ബാക്കിയുള്ളതെല്ലാം നമ്മുടെ ആര്‍ഭാടമല്ലേ?

തിരുവനന്തപുരത്ത് ഷൂട്ടിങിന് പോയപ്പോള്‍ മോഹന്‍ലാല്‍ തന്റെ വീട്ടിലേക്ക് ഇന്നസെന്റിനെ ക്ഷണിക്കുകയുണ്ടായി. ലാലിന്റെ വിവാഹത്തിന് മുമ്പായിരുന്നു അത് ഇന്നസെന്റ് പറയുന്നു.

മോഹന്‍ലാല്‍ ചെയ്തതാണ് ശരി, ബാക്കിയുള്ളതെല്ലാം നമ്മുടെ ആര്‍ഭാടമല്ലേ?

ഒരുപാട് നേരം ലാലും താനും കൊച്ചുവര്‍ത്തമാനങ്ങളൊക്കെ പറഞ്ഞ് ഇരുന്നു. അതിനിടയില്‍ ലാല്‍ അമ്മയോട് പറയുകയുണ്ടായി. ഇന്നസെന്റും ഇന്ന് ഭക്ഷണം കഴിക്കാനുണ്ടാകും. എന്തെങ്കിലും സ്‌പെഷ്യല്‍ വേണം.

മോഹന്‍ലാല്‍ ചെയ്തതാണ് ശരി, ബാക്കിയുള്ളതെല്ലാം നമ്മുടെ ആര്‍ഭാടമല്ലേ?

അമ്മയ്ക്ക് വയ്യാതിരിക്കുകയല്ലേ ലാല്‍. അതൊന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അത് സാരമില്ല, അമ്മ അത് സമയത്തിന് ആക്കുമെന്നും ലാല്‍.

മോഹന്‍ലാല്‍ ചെയ്തതാണ് ശരി, ബാക്കിയുള്ളതെല്ലാം നമ്മുടെ ആര്‍ഭാടമല്ലേ?

കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. ഞാന്‍ വിഭവസമൃദ്ധമായ ഭക്ഷണം പ്രതീക്ഷിച്ചു.

മോഹന്‍ലാല്‍ ചെയ്തതാണ് ശരി, ബാക്കിയുള്ളതെല്ലാം നമ്മുടെ ആര്‍ഭാടമല്ലേ?

കഞ്ഞിയും പയറും പപ്പടവും മുട്ടപൊരിച്ചതും എടുത്ത് വച്ചിട്ട് പറഞ്ഞു ഇതാണ് ഇന്നസെന്റിനുള്ള സ്‌പെഷ്യല്‍. എന്റെ വീട്ടില്‍ ഗസ്റ്റ് വന്നാല്‍ മട്ടനും ചിക്കനും എല്ലാം ഉണ്ടാകും. പക്ഷേ അന്ന് ലാലിന്റെ വീട്ടില്‍ ലളിതമായ ഭക്ഷണമായിരുന്നു.

മോഹന്‍ലാല്‍ ചെയ്തതാണ് ശരി, ബാക്കിയുള്ളതെല്ലാം നമ്മുടെ ആര്‍ഭാടമല്ലേ?

ശരിക്കും ലാല്‍ ചെയ്തതാണ് ശരി. അല്ലാത്ത കാര്യങ്ങളൊക്കെ ആര്‍ഭാടമല്ലേ. ഇന്നസെന്റ് പറയുന്നു.

മോഹന്‍ലാല്‍ ചെയ്തതാണ് ശരി, ബാക്കിയുള്ളതെല്ലാം നമ്മുടെ ആര്‍ഭാടമല്ലേ?

ലാലിനേക്കാള്‍ പ്രായമുണ്ടെങ്കിലും ലാല്‍ എന്നും തന്നെ ഇന്നസെന്റ് എന്നാണ് വിളിക്കുന്നത്. പേര് വിളിക്കുന്നത് എന്ന് ചോദിച്ചാല്‍ പറയും. ഇന്നസെന്റ് എന്ന് പറഞ്ഞാല്‍ നിഷ്‌കളങ്കത. അപ്പോള്‍ അതിലും വലുതല്ല ചേട്ടാന്നുള്ള വിളി. ഇന്നസെന്റ് പറയുന്നു.

English summary
Innocent about Mohanlal lifestyle.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam