നായകന്‍ ഇന്നസെന്റ്

By Staff

തൊണ്ണൂറുകള്‍ തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ കോമഡി ചിത്രങ്ങളുടെ കാലമായിരുന്നു. അക്കാലത്ത് തന്റേതായ ശൈലിയിലുള്ള തമാശയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഇന്നസെന്റ് ചില ചിത്രങ്ങളില്‍ നായകനായി പ്രത്യക്ഷപ്പെട്ടപ്പോഴും പ്രേക്ഷകര്‍ സ്വീകരിച്ചു.

ഡോ.പശുപതിയും ഗജകേസരിയോഗവും ചിത്രങ്ങള്‍ ഇന്നസെന്റ് നായകനായി ഹിറ്റായ ചിത്രങ്ങളാണ്. ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, ഡോ.പശുപതി എന്നീ ചിത്രങ്ങളില്‍ ടൈറ്റില്‍ റോളിലും ഇന്നസെന്റ് പ്രത്യക്ഷപ്പെട്ടു.

ഒരു ഇടവേളക്കു ശേഷം ഇന്നസെന്റ് വീണ്ടും നായകനാവുന്നു. ജൂബിലി എന്നാണ് ചിത്രത്തിന്റെ പേര്. സാവിത്രിയുടെ അരഞ്ഞാണത്തിനു ശേഷം ഇന്നസെന്റ് നായകനാവുന്ന ചിത്രമാണിത്. ജയരാജിന്റെ സഹസംവിധായകനായിരുന്ന ജി. ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂബിലി.

എഴുപത് വയസുള്ള കോര സായിപ്പ് എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് ജൂബിലിയില്‍ അവതരിപ്പിക്കുന്നത്. മാനസയാണ് നായിക. മനോജ് കെ.ജയന്‍, സായികുമാര്‍, ജഗതി, സലിംകുമാര്‍, സാദിഖ്, ബിജു കുട്ടന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.

ജി. ജോര്‍ജിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് ശത്രുഘ്നനാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ശ്യാംധര്‍മന്‍ ഈണം പകരുന്നു. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X