'മത്തായിച്ചന് ജന്മദിന ആശംസകൾ'; പിറന്നാൾ ആഘോഷമാക്കി ലാലും കൂട്ടരും, പഴയ കഥ വെളിപ്പെടുത്തി ഇന്നസെന്റ്

ആറ് വയസ്സുകാരൻ മുതൽ അറുപത് വയസ്സുകാരൻ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ പഴയ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരിൽ ചിരി പടർത്തുന്നുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് സഹപ്രവർത്തകർ. ലാലിന്റെ തിരക്കഥയിൽ മകൻ ജീൻ പോൾ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. റാം ജി റാവൂ എന്ന ചിത്രത്തിലെ ഇന്നസെന്റിന്റെ കഥാപാത്രത്തെ ഓർമപ്പെടുത്തി കൊണ്ടായിരുന്നു പിറന്നാൾ ആഘോഷം. മത്തായിച്ചന് പിറന്നാൾ ആശംസകൾ എന്ന ബോർഡ് സെറ്റിൽ വെച്ചിരുന്നു.

innacent

പിറന്നാൾ ആഘോഷത്തിനിടെ റാംജിറാവു സെറ്റിലുണ്ടായ ഒരു രസകരമായ സംഭവും അദ്ദേഹം പങ്കുവെച്ചിരുന്നു.അന്ന് ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു നടക്കുന്ന സമയത്താണ് സിദ്ദിഖും ലാലും റാംജിറാവു സ്പീക്കിങുമായി വരുന്നത്. ഓരോ ഷോട്ട് എടുത്തുകഴിയുമ്പോഴും ഞാൻ ഇവരുടെ നേരെ നോക്കും, രണ്ടുപേരും താടിയില്‍ ചൊറിഞ്ഞ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അന്ന് ഞാൻ ഉറപ്പിച്ചു, ഇത് പൊളിയാനുള്ളതാണ്. പക്ഷേ ഷൂട്ട് അഞ്ച് ദിവസം പിന്നിട്ടപ്പോൾ എനിക്ക് മനസ്സിലായി ഇവർക്ക് പണി അറിയാമെന്ന്.

'പിന്നീട്, ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് കണ്ടപ്പോൾ ഇവരോട് പറഞ്ഞു, ഈ സിനിമയുടെ അൻപതാം ദിവസം നമുക്ക് കണാം എന്ന്. എന്നാൽ ഞങ്ങൾ കണ്ടത് സിനിമയുടെ നൂറാം ദിവസമായിരുന്നു. ഗോഡ് ഫാദര്‍ ഷൂട്ടിങ് നടക്കുന്ന ഒരു ദിവസം ഒഴിവ് സമയത്ത് ഇന്നെസന്റ് പറഞ്ഞ ഒരു കൊച്ചു സംഭവത്തിനെ വികസിപ്പിച്ചെടുത്താണ് സുനാമിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്നു സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കുടുകുടെ ചിരിപ്പിച്ച ഒരു സംഭവ കഥയാണിത്.ബാലു വർഗീസ്‌ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ് ,മുകേഷ് , അജു വർഗീസ് , സുരേഷ്‌ കൃഷ്ണ എന്നവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമയാണ് സുനാമി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X