twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമകള്‍ തീരുമ്പോള്‍ പുതിയത് വാങ്ങിക്കോളും

    By Ajith Babu
    |

    Innocent
    കൊച്ചി: ചാനലുകളുടെ കൈവശം ഒരുപാട് സിനിമകളുള്ളതിനാലാണ് പുതിയവ വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. അവരുടെ കൈവശമുള്ള സിനിമകള്‍ തീരുമ്പോള്‍ പുതിയത് വാങ്ങിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. 'അമ്മ' വാര്‍ഷിക പൊതുയോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സാറ്റലൈറ്റ് റേറ്റ് വന്‍ തോതില്‍ ഉയര്‍ത്തിയതിനാല്‍ സിനിമകള്‍ എടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്താന്‍ ചാനലുകളുടെ സംഘടന തീരുമാനിച്ചിരുന്നു.

    ഞായറാഴ്ച നടന്ന നിര്‍വാഹക സമിതി യോഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 'അമ്മ'യുടെ പ്രസിഡന്റായി ഇന്നസെന്റിനെയും ജനറല്‍ സെക്രട്ടറിയായി മോഹന്‍ലാലിനെയും വീണ്ടും തിരഞ്ഞെടുത്തു.കെ.ബി.ഗണേഷ്‌കുമാര്‍, ദിലീപ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഇടവേള ബാബുവാണ് സെക്രട്ടറി. ട്രഷററായി കുഞ്ചാക്കോ ബോബനെയും തെരഞ്ഞെടുത്തു. ഈ സ്ഥാനങ്ങളിലേക്ക് എതിരാളികളില്ലാത്തതിനാല്‍ ഇവര്‍ നേരത്തേ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നസെന്റും ഇടവേള ബാബുവും തുടര്‍ച്ചയായ 12 വര്‍ഷം ഭാരവാഹിത്വം വഹിക്കുന്നവരാണ്.

    ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത ഏപ്രിലില്‍ മെഗാഷോ സംഘടിപ്പിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. വേദിയും തീയതിയും പിന്നീടു തീരുമാനിക്കും. ഒരുക്കങ്ങള്‍ക്കായി അമ്മയിലെ മുഴുവന്‍ അംഗങ്ങളും പത്തു ദിവസം ഷൂട്ടിംഗില്‍നിന്നു മാറിനില്‍ക്കും. നടി ശാന്തകുമാരിക്കായി അമ്മ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനവും പാലുകാച്ചലും അടുത്തയാഴ്ച നടക്കും.

    അമ്മയുടെ അംഗത്വ ഫീസ് 5000 രൂപ വര്‍ധിപ്പിച്ച് 35,000 രൂപയാക്കാനും യോഗം തീരുമാനിച്ചു. അമ്മയുടെ ക്രിക്കറ്റ് ടീമുമായി സഹകരിക്കാതിരുന്ന ആസിഫ് അലിക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

    English summary
    The main agenda in the 18th Annual General Body Meeting of AMMA (Association of Malayalam Artists) held here was to elect a new set of office bearers and Innocent was elected unopposed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X