»   » കിടു ലുക്കില്‍ ഇന്നസെന്റ് ഒപ്പം ലാപ്ടോപ്പില്‍ നോക്കിയിരിക്കുന്ന മമ്മൂട്ടിയും

കിടു ലുക്കില്‍ ഇന്നസെന്റ് ഒപ്പം ലാപ്ടോപ്പില്‍ നോക്കിയിരിക്കുന്ന മമ്മൂട്ടിയും

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ മേക്കോവര്‍ സ്വഭാവികമാണ്. സിനിമയ്ക്കു വേണ്ടിയും അല്ലാതെയുമായി ഇടയ്ക്കിടയ്ക്ക് ലുക്കില്‍ മാറ്റം വരുത്തുന്നവരാണ് താരങ്ങള്‍. എന്നാല്‍ സ്വഭാവ നടനായ ഇന്നസെന്റിന്റെ ഇപ്പോഴത്തെ മേക്കോവറിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലുള്ള ഫോട്ടോയാണ് ഇന്നസെന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. നീല ടീ ഷര്‍ട്ടും ഹാഷ് കളറും പാന്റും ഒപ്പം വെളുത്ത ഷൂവും ധരിച്ച് കണ്ണടയും വേച്ച് പോക്കറ്റില്‍ കൈയ്യിട്ട് നില്‍ക്കുന്ന ഫോട്ടോ ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

കൂടെ മമ്മൂട്ടിയും

ലാപ്‌ടോപ്പം മടിയില്‍ വെച്ചിരിക്കുന്ന മമ്മൂട്ടിയോടൊപ്പം ഇരിക്കുന്ന ഫോട്ടോയും ഇന്നസെന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോ എടുക്കുന്നതൊന്നും അറിയാത്ത രീതിയിലാണ് മമ്മൂട്ടിയുടെ ഇരിപ്പ്.

കിടു ലുക്കില്‍ ഇന്നസെന്റ്

അജു വര്‍ഗീസുമായി താരതമ്യം ചെയ്താണ് ഒരാള്‍ കമന്റ് പോസ്റ്റ് ചെയ്തിട്ടുള്ളത്. മന്‍പ് കാണാത്ത ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്നസെന്‍റിന്‍റെ ലുക്ക് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞു.

എം പി ബോര്‍ഡു വെച്ച് അങ്കമാലി വരെ വന്നൂടേ

സമയം കിട്ടുമ്പോള്‍ എംപി ബോര്‍ഡും വെച്ച് അങ്കമാലി കാലടി ഭാഗത്തൂടെ വന്നൂടേയെന്നാണ് ഒരാള്‍ ചോദിച്ചിട്ടുള്ളത്. വോട്ട് ചെയ്തവര്‍ക്ക് ആശ്വാസത്തിനായി ആ വഴിക്ക് പൊയ്ക്കൂടെയെന്നാണ് ചോദ്യം.

സിനിമയിലും രാഷ്ട്രീയത്തിലും

സിനിമയോടൊപ്പം തന്നെ രാഷ്ട്രൂീയവും ഒരുമിച്ച് കൊണ്ടു പോകുന്ന അപൂര്‍വം കലാകാരന്‍മാരില്‍ ഒരാളാണ് ഇന്നസെന്റ്. ഒപ്പം അമ്മയുടെ ഭാരവാഹിത്വവുമുണ്ട്. മുന്‍നിരയില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാന്‍ സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ഇന്നസെന്റ് സജീവമാണ്.

English summary
Innocent latest photos in facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam