»   » ചികിത്സയില്‍ കഴിയുന്ന കന്നാസിനെ കാണാന്‍ കടലാസെത്തി കൂടെ ജനപ്രിയ നായകനും

ചികിത്സയില്‍ കഴിയുന്ന കന്നാസിനെ കാണാന്‍ കടലാസെത്തി കൂടെ ജനപ്രിയ നായകനും

By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഇന്നസെന്റ് ജഗതി കൂട്ടുകെട്ട്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാബൂളിവാല ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമയാണ് . ഇരുവരുടേയും വേഷവും മാനറിസവും ഡയലോഗുമെല്ലാം കൊണ്ടു തിയേറ്ററുകള്‍ സജീവമായിരുന്നു. പ്രേക്ഷകര്‍ ഒന്നടങ്കം പ്രിയ നടന്‍ ജഗതിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്.

മലയാള സിനിമയിലെ തന്നെ അതുല്യ കലാകാരനായ ജഗതി ശ്രീകുമാറിന്റെ ജീവിതം മാറി മറഞ്ഞത് ഒരു അപകടത്തിലൂടെയാണ്. ഓടി നടന്ന് അഭിനയിക്കുന്നതിനിടയില്‍ ലൊക്കേഷനിലേക്ക് പോകുന്നതിനിടയില്‍ സംഭവിച്ച അപകടത്തിനു ശേഷം ദീര്‍ഘനാള്‍ അബോധാവസ്ഥയിലായിരുന്നു. മരുന്നും മന്ത്രവും പ്രാര്‍ത്ഥനയും താരത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നുവെങ്കിലും അപകടത്തിന്റെ അനന്തര ഫലം ഇപ്പോഴും അനുഭവിക്കുകയാണ്.

Innocent, dileep with Jagathy

ജഗതിയോടൊപ്പം ദിലീപും ഇന്നസെന്റും നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്നസെന്റാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേര്‍ ഇതിനോടകം തന്നെ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. സിനിമയ്ക്കു പുറമേ എംപി കൂടിയായെങ്കിലും സിനിമയെ മറന്നുള്ള കാര്യമില്ല ഇന്നസെന്റിന്. ദിലീപിനോടൊത്താണ് ഇന്നസെന്റ് ജഗതിയെ സന്ദര്‍ശിക്കാനെത്തിയത്. മോഹന്‍ലാലിന്റെ കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിന്റെ പുതിയ രൂപം പ്രകാശനം ചെയ്തത് ജഗതി ശ്രീകുമാറാണ്.

English summary
Innocent meets Jagathy Sreekumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam