»   » അമ്മ നടിക്കൊപ്പം, ദിലീപിനേപ്പോലെ ഒരാളെ സംഘടനയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഇന്നസെന്റ്!!!

അമ്മ നടിക്കൊപ്പം, ദിലീപിനേപ്പോലെ ഒരാളെ സംഘടനയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഇന്നസെന്റ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറെ നാള്‍ ആരോപണ വിധേയനായി നിന്ന ദിലീപിന് പോലീസ് അറസ്റ്റ് ചെയ്തതോടെ പ്രതിരോധത്തിലായാത് ദിലീപിന് പിന്തുണച്ച് സംസാരിച്ച സംഘടനകളും വ്യക്തികളുമാണ്. എന്നാല്‍ അറസ്റ്റ് സ്ഥിരീകരിക്കപ്പെട്ടതോടെ സംഘടനകളും വ്യക്തികളും തങ്ങളുടെ നിലപാട് തിരുത്തി. ദിലീപിന് ശക്തമായ പിന്തുണ നല്‍കിയ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയും ചെയ്തു. നിര്‍ണായകമായ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ പങ്കെടുക്കാതിരുന്ന പ്രസിഡന്റ് ഇന്നസെന്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

സിനിമ ഒരാളുടെ സ്വകാര്യ സ്വത്തല്ല, പ്രേക്ഷകര്‍ കൈവിടില്ലെന്ന പ്രതീക്ഷയില്‍ രാമലീല സംവിധായകന്‍!!!

Innocent

ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനയോടെ വിവരങ്ങള്‍  ഞെട്ടലോടെയാണ് തങ്ങള്‍ കേട്ടത് എന്ന് പറഞ്ഞുകൊണ്ടാണ് ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. ഇത്തരത്തിലുള്ള ഹീനകൃത്യത്തില്‍ പങ്കുള്ളത് ആര്‍ക്കായാലും അവര്‍ ശിക്ഷിക്കപ്പെടണം. ഇത്തരമൊരു കേസില്‍ പ്രതിയായ ആളെ അമ്മ പോലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ആശുപത്രിയിലായിരുന്നതില്‍ തനിക്ക് നിര്‍ണായകമായ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ സഹപ്രവര്‍ത്തകര്‍ എല്ലാ കാര്യങ്ങളും ഫോണിലൂടെ കൂടി ആലോചിച്ചെന്നും ഇന്നസെന്റ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

ഇന്നസെന്റിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം... 

English summary
Innocent supporting the expulsion of Dileep from AMMA. He states that the culprit who did such a horrible thing should be prosecuted.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam