»   » കുട്ടി ഇന്നസെന്റും വെള്ളിത്തിരയിലേയ്ക്ക്

കുട്ടി ഇന്നസെന്റും വെള്ളിത്തിരയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Innocent
സിനിമാതാരം ഇന്നസെന്റിന്റെ കൊച്ചുമകനും ക്യാമറയ്ക്ക് മുന്നിലേയ്ക്ക്. അനില്‍ സയില്‍ സംവിധാനം ചെയ്യുന്ന 'അമ്മ' എന്ന ഹ്രസ്വചിത്രത്തിലാണ് ഇന്നസെന്റിന്റെ കൊച്ചുമകനായ ഇന്നസെന്റ് വേഷമിടുന്നത്.

ഇന്നസെന്റിന്റെ മകന്‍ സോണറ്റും കൊച്ചുമകള്‍ അന്നയും മുന്‍പ് തന്നെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. സോണറ്റ്-രശ്മി ദമ്പതിമാരുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് ഇരിങ്ങാലക്കുട െ്രെകസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഇന്നസെന്റ്. കാടുങ്ങല്ലൂര്‍ മേത്തലയിലാണ് 'അമ്മ'യുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്ന കുട്ടി ഇന്നസെന്റിന് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന്റെ പേടിയൊന്നും ഇല്ല.

ടിഎന്‍ പ്രതാപന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള കരുണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 'അമ്മയ്ക്ക് ഒരു കവിള്‍ കഞ്ഞി' പദ്ധതിയുടെ പ്രചാരണാര്‍ത്ഥമാണ് ഹ്രസ്വചിത്രം നിര്‍മ്മിക്കുന്നത്. 22ന് സൂപ്പര്‍താരം മോഹന്‍ലാല്‍ ചിത്രം പ്രകാശനം ചെയ്യും.

English summary
Actor Innocent's grandson to act in a short film Amma.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam