»   » ഇന്നച്ചന് അമല പോളിനെ പുടികിട്ടിയില്ല

ഇന്നച്ചന് അമല പോളിനെ പുടികിട്ടിയില്ല

Posted By:
Subscribe to Filmibeat Malayalam
Amala Paul
കോളിവുഡിന്റെ മൈനയായി ഉയര്‍ന്നുപറക്കുകയാണ് അമല പോള്‍. തെന്നിന്ത്യയാകെ മിന്നിത്തിളങ്ങും താരമായി ഈ കൊച്ചിക്കാരി വളര്‍ന്നു കഴിഞ്ഞു. എന്നാല്‍ മലയാള സിനിമാക്കാരൊക്കെ അറിയപ്പെടുന്ന നടിയായി അമലയെ മാറിയോ? ഇല്ലെന്നാണ് ഉത്തരം. മലയാള സിനിമയിലെ ഒരു തല മുതിര്‍ന്ന നടനാണ് അമലയെ തിരിച്ചറിയാതിരുന്നത്.

വേറാരുമല്ല, മ്മ്‌ടെ ഇരിങ്ങാലക്കുടക്കാരന്‍ ഇന്നച്ചനാണ് അമലയെ പുടി കിട്ടാതെ പോയത്. അടുത്തിടെ ഹൈദരാബാദില്‍ ഒരു സിനിമാ ഷൂട്ടിങിനിടെയാണ് ഇന്നസെന്റിനെ കാണാന്‍ അമലയെത്തിയത്. എന്നാല്‍ തന്റെ മുന്നില്‍ നില്‍ക്കുന്ന സുന്ദരിപ്പെണ്ണിനെ മനസ്സിലാക്കാന്‍ പേരില്‍ തന്നെ നിഷ്‌കളങ്കത്വം തുടിയ്ക്കുന്ന ഇന്നച്ചന് മനസ്സിലായില്ല.

എന്നാല്‍ അമല തന്നെ അതിശയിപ്പിച്ചുവെന്ന് നടന്‍ പറയുന്നു. ഞാനഭിനയിച്ച ലൊക്കേഷനിലേക്ക് അവര്‍ വരികയായിരുന്നു. എനിയ്ക്ക് മനസ്സിലായില്ലെന്ന് പറഞ്ഞപ്പോഴും അത് മോശമായി അവര്‍ കണ്ടില്ല.

പണ്ടു നടന്ന ഒരു ചടങ്ങില്‍ തന്നെ അനുഗമിച്ച കാര്യവും അമല ഓര്‍ത്തെടുത്തുവെന്ന് ഇന്നസെന്റ് പറയുന്നു. ആ പരിപാടിയിലെ വെറുമൊരു വോാളന്റിയറായിരുന്നു അമല. ഇങ്ങനെയൊരു സിംപിളായ പരിചയപ്പെടുത്തല്‍ മറ്റാരിലും താന്‍ കണ്ടിട്ടില്ല. അവരുടെ അടക്കവും ഒതുക്കവും എന്റെ ഉള്ളില്‍ തട്ടി. ഇത്ര ഉയരത്തിലെത്തിയിട്ടും അവര്‍ വന്ന വഴി മറന്നിട്ടില്ല-ഇന്നസെന്റ് പറയുന്നു.

English summary
Amala Paul is one actress who does not let stardom get the better of her, says veteran actor Innocent

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam