ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടാണ് മുകേഷ്-രമേഷ് പിഷാരടി ടീം. ബഡായി ബംഗ്ലാവിലൂടെയാണ ഇരുവരും പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ഇപ്പോഴിതാ മുകേഷും പിഷാരടിയും ഒരുമിച്ചുളള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലാലും മകനും ചേര്‍ന്ന് സംവിധാനം ചെയ്ത സുനാമി ടീസറിലെ ഇവരുടെ രസകരമായ സംഭാഷണമാണ് ശ്രദ്ധേയമായിരിക്കുന്നത്. ദിലീപും ഇന്നസെന്റും ഒരുമിച്ചുളള ആദ്യ ടീസറിന് പിന്നാലെയാണ് സുനാമിയുടെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ മുളുനീള എന്റര്‍ടെയ്‌നര്‍ ചിത്രമാണ് സുനാമി. പാണ്ട പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്ത്, നിഷ മാത്യൂ, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
മാര്‍ച്ച് 11നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സാണ് ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും മല്‍സരിച്ചഭിനയിച്ച ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി. ആസിഫ് അലി നായകനായ ഹണിബീയാണ് ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം.


Click it and Unblock the Notifications