തിരിച്ചെടുക്കല്‍ വിവാദം മാധ്യമസൃഷ്ടി: ഇന്നസെന്റ്

തിലകനെ തിരിച്ചെടുക്കുമോ എന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ചോദിച്ചു. തിരിച്ചെടുക്കില്ലെന്ന് ഒറ്റവാക്കില്‍ പറയാമായിരുന്നു. എന്നാല്‍ പകരം ആലോചിക്കട്ടെ എന്ന മറുപടിയാണ് താന്‍ നല്‍കിയത്.
ഉടനടി ഇവര്‍ ഓടി തിലകന്റെ അടുത്തെത്തി. ഇന്നസെന്റ് ഇങ്ങനെ പറഞ്ഞു, ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചു. തിലകന്‍ പറഞ്ഞ മറുപടി കേട്ട് വീണ്ടും ചിലര്‍ തന്റെയടുത്തേയ്‌ക്കോടി വന്നു. എന്നാല്‍ തന്നെ വെറുതെ വിടൂ എന്നുമാത്രമായിരുന്നു അവരോട് പറഞ്ഞത്. തിലകന്‍ തിരിച്ചു വരികയാണെങ്കില്‍ വരട്ടെ എന്നു മാത്രമേ ഇതിനെ കുറിച്ച് പറയാനുള്ളൂവെന്നും ഇന്നസെന്റ്്.
സംഘടനയില്‍ വന്നതിന് ശേഷം പലതരത്തിലുള്ള നിരോധനവും നേരിടേണ്ടി വന്നു. ഗള്‍ഫ് ഷോ ചെയ്തതിന് ദിലീപിനെ ചിലര്‍ നിരോധിച്ചു. അതിനെ അനുകൂലിച്ചതിന് തന്നേയും നിരോധിച്ചു. എന്നാല്‍ ജീവിതാവസാനം വരെ ആര്‍ക്കും ആരേയും നിരോധിക്കാനാവില്ലെന്നും ഇന്നസെന്റ് പറയുന്നു.
ആദ്യ പേജില്‍
തിലകനോട് എതിര്‍പ്പില്ല: ഇന്നസെന്റ്


Click it and Unblock the Notifications











