ഇന്നസെന്റ് ഈശ്വര വേഷത്തില്‍

By Staff

രാജാവിന്റെ വേഷമവതരിപ്പിച്ചു കൊണ്ട്‌ വെള്ളിത്തിരയിലേക്ക്‌ ചുവടുവെച്ച ഇന്നസെന്റ്‌ ഈശ്വരന്റെ വേഷമണിയുന്നു. നവാഗത സംവിധായകനായ എ. ശശികുമാര്‍ ഒരുക്കുന്ന ആകാശയാത്ര എന്ന ചിത്രത്തിലൂടെയാണ്‌ വ്യത്യസ്‌തമായ വേഷം ഇന്നസെന്റിനെ തേടിയെത്തിയിരിക്കുന്നത്‌.

പി.ജി വിശ്വംഭരന്‍, ജോഷി രാജശേഖരന്‍ തുടങ്ങിയ സംവിധായക പ്രതിഭകള്‍ക്കൊപ്പംഏറെക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ്‌ എ. ശശികുമാര്‍ തന്റെ പ്രഥമസംരംഭത്തിനിറങ്ങിത്തിരിച്ചിരിയ്‌ക്കുന്നത്‌.

കാക്കനാട്ടെ നവോദയ സ്‌റ്റുഡിയോയില്‍ ഷൂട്ടിംഗ്‌ പുരോഗമിയക്കുന്ന ആകാശയാത്ര ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌. സിനിമയ്‌ക്കായി നാഥന്‍ മണ്ണൂരിന്റെ നേതൃത്വത്തില്‍ വമ്പന്‍ സെറ്റാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.

സ്വര്‍ഗ്ഗവും നരകവും പരലോകവുമൊക്കെ കാണിയ്‌ക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്‌ ദൈവമായി വേഷമിടുമ്പോള്‍ ചെകുത്താനായെത്തുന്നത്‌ സലീം കുമാറാണ്‌.

വരുണ്‍ തിലകാണ്‌ ചിത്രത്തിലെ നായകന്‍. ജൂലിയ നായികയായും വേഷമിടുന്നു. മലയാളത്തിലെ ഒട്ടുമിക്ക ഹാസ്യതാരങ്ങളും വേഷമിടുന്ന ആകാശയാത്രയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ നാടകരംഗത്ത്‌ ഏറെക്കാലം പ്രവര്‍ത്തിച്ച സുവചനാണ്‌.

സുഭാഷ്‌ ചേര്‍ത്തലയും സോമന്‍ ചാമക്കാലയും രചിച്ച ഗാനങ്ങള്‍ക്ക്‌ സംഗീതം പകരുന്നത്‌ വിജയ്‌ കരുണാണ്‌.

ന്യൂദര്‍ശന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മാത്യുകുട്ടമ്പുഴയും ബാബു രാജേന്ദ്രനും നിര്‍മ്മിയ്‌ക്കുന്ന ആകാശയാത്രയുടെ ചിത്രീകരണം കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിയ്‌ക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X