പ്രായത്തിലല്ല, മൈലേജിലാണ് കാര്യം! ധമാക്കയിലെ ഇന്നസെന്റിന്റെ പുതിയ ലുക്ക് വൈറല്‍
അഡാറ് ലവിന് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക. പക്ക എന്റര്‍ടെയ്‌നര്‍ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ ആണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. നിക്കി ഗല്‍റാണി നായികയായി എത്തുന്ന സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം ധമാക്കയിലെ ഒരു കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുളള ഒമര്‍ ലുലുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ചിത്രത്തിലെ ഇന്നസെന്റിന്റെ കഥാപാത്രത്തെയാണ് സംവിധായകന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഡിജെ മത്തായിയായിട്ടാണ് ചിത്രത്തില്‍ നടന്‍ എത്തുന്നത്. പ്രായത്തിലല്ല, മൈലേജിലാണ് കാര്യം എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടാണ് ഒമര്‍ ലുലു പുതിയ പോസ്റ്റിട്ടിരിക്കുന്നത്. ന്യൂജെന്‍ ലുക്കിലെ ഇന്നസെന്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. സ്‌കൂള്‍,കോളേജ് ചുറ്റുപാടുകള്‍ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രവുമായിട്ടാണ് സംവിധായകന്‍ ഇത്തവണ എത്തുന്നത്.

ഗോപി സുന്ദറാണ് ഇത്തവണ ഒമര്‍ ലുലു ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഒരു കളര്‍ഫുള്‍ കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധമാക്കയിലെ ധര്‍മ്മജന്റെ വേറിട്ട ലുക്ക് നേരത്തെ വൈറലായി മാറിയിരുന്നു.ഫ്രീക്ക് ലുക്കിലാണ് ഇത്തവണയും ധര്‍മ്മജന്‍ എത്തുന്നത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് പുറമെ ടിക്ക് ടോക്ക് താരം ഫുക്രുവും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുണ്ട്. ഇത്തവണയും സെലിബ്രേഷന്‍ മൂഡിലുളള ഒരു ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. ലാല്‍, മുകേഷ്, ഉര്‍വ്വശി, സലീംകുമാര്‍, ഹരീഷ് കണാരന്‍, തരികിട സാബു തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്ന സിനിമയ്ക്ക് സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഒമര്‍ ലുലുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അഡാറ് ലവ് നാല് ഭാഷകളിലാണ് പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ വലിയ ഹെെപ്പുകളോടെ എത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടാനായത്.


Click it and Unblock the Notifications











