ഇന്നസെന്റ് തോല്‍ക്കുമെന്ന് പറഞ്ഞാല്‍ ആ ശരി എന്ന് പറഞ്ഞാല്‍ മതി കേട്ടോ! വൈറലായി നടന്റെ വീഡിയോ! കാണൂ
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് രണ്ടാം തവണയാണ് നടന്‍ ഇന്നസെന്റ് മല്‍സരിക്കാന്‍ ഇറങ്ങിയിരുന്നത്. ചാലക്കുടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് ഇത്തവണ നടന്‍ ജനവിധി തേടിയിറങ്ങിയത്. നടന്റെ പ്രചാരണ പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകരണം ലഭിച്ചിരുന്നു. വോട്ടെടുപ്പ് ദിനമായ ഇന്ന് ഇന്നസെന്റിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.
ഇന്നസെന്റ് ജയിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കളോട് ബെറ്റ് വെച്ച കൊച്ചു മിടുക്കനെ കാണാന്‍ പോയതിന്റെ വീഡിയോ ആയിരുന്നു നടന്‍ പങ്കുവെച്ചിരുന്നത്. അഞ്ചു വയസുളള മിടുക്കന് സമ്മാനങ്ങളുമായിട്ടാണ് നടന്‍ എത്തിയിരുന്നത്. കുട്ടിയോടും മാതാപിതാക്കളോടും സംസാരിച്ച നടന്‍ ഇനി ആരെങ്കിലും ഇന്നസെന്റ് തോല്‍ക്കുമെന്ന് പറഞ്ഞാല്‍ ആ ശരി എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് കുട്ടിയോട് തമാശരൂപേണ പറഞ്ഞു.

കുട്ടിയുടെ ആ ആവേശമാണ് തന്നെ ആകര്‍ഷിച്ചതെന്നും എതു രാഷ്ട്രീയമാണെങ്കിലും ഇത്തരത്തില്‍ ഒരു സ്പിരിറ്റ് ഉളളത് നല്ലതാണെന്നും ഇന്നസെന്റ് പറഞ്ഞു. ഇന്നസെന്റിനൊപ്പം സുരേഷ് ഗോപിയും തൃശൂരില്‍ തന്നെയാണ് മല്‍സരിക്കുന്നത്.


Click it and Unblock the Notifications