»   » അങ്ങനെ താന്‍ ചെയ്തിട്ടില്ലെന്ന് ദിലീപ്!കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കുമെന്ന് ഇന്നസെന്റ്!

അങ്ങനെ താന്‍ ചെയ്തിട്ടില്ലെന്ന് ദിലീപ്!കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കുമെന്ന് ഇന്നസെന്റ്!

Posted By: Teresa John
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ടതും ശേഷം നടന്ന താര സംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിനിടെ അമ്മയുടെ പ്രസിഡന്റും നടനുമായ ഇന്നസെന്റ് ആ സ്ഥാനം രാജിവെക്കുകയാണെന്നും അമ്മ എന്ന സംഘടന പിരിച്ചു വിടുകയാണന്നും തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇത്തരത്തില്‍ അടിസ്ഥാനമില്ലാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഇന്നസെന്റ് തന്നെ രംഗത്തെത്തയിരിക്കുകയാണ്. വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം അമ്മയെ കുറിച്ചും തന്റെ പ്രസിഡന്റ് സ്ഥാനത്തെ കുറിച്ചും സംസാരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപും നാദിര്‍ഷയും പ്രതികളായാല്‍ അമ്മയുടെ യോഗം ചേര്‍ന്ന് അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് ഇന്നസെന്റ് പറയുന്നത്.

 innocent-reaction

അമ്മയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളാണ് പലതും കെട്ടിച്ചമച്ച് വിട്ടതെന്നാണ് ഇന്നസെന്റ് ആരോപിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അമ്മ ദിലീപിനൊപ്പമാണെന്നുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അമ്മ ഇരയ്‌ക്കൊപ്പമാണെന്നുമാണ് ഇന്നസന്റ് വ്യക്തമാക്കി.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണം! പ്രമുഖനടിയുടെ സിനിമ കണ്ട് മകള്‍ പറഞ്ഞത് എന്താണെന്നറിയാമോ?

അതിനിടെ ഇന്നലെ താന്‍ ദിലീപിനെ വിളിച്ച് അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ദിലീപ് തന്നോട് പറഞ്ഞിരിക്കുന്നതെന്നും അവന്റെ ഭാഗത്ത് നിന്ന് സംസാരിക്കരുതെന്നാണ് അവന്‍ വ്യക്തമാക്കിയിരിക്കുന്നത്. പലരോടും ദിലീപ് അങ്ങനെ തന്നെയാണ് പറഞ്ഞിരിക്കുന്നതെന്നും ഇന്നസെന്റ് പറയുന്നു.

English summary
Innocent's reaction about Amma Association meeting

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam