നാല്‍പതല്ല നൂറും കൊടുത്തോട്ടെ! ഞാന്‍ പോവുകയാണ്! തുറന്ന് പറഞ്ഞ് ഇന്നസെന്റ്
മലയാള സിനിമാ താരസംഘടന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആരംഭിച്ചിരിക്കുകയാണ്. എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ രാവിലെ പത്ത് മണിക്കായിരുന്നു യോഗം തുടങ്ങിയിരുന്നത്. നെടുമുടി വേണുവിന്റെ സ്വാഗത പ്രസംഗത്തോടെയായിരുന്നു വാര്‍ഷിക യോഗം ആരംഭിച്ചിരുന്നത്. കുടുംബയോഗം എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു നെടുമുടി വേണുവിന്റെ സ്വാഗത പ്രസംഗം തുടങ്ങിയിരുന്നത്.
സുഖ ദുഖ സമ്മിശ്രമായ ഒരു വര്‍ഷം നമ്മള്‍ക്ക് കടന്നു പോയിരിക്കുന്നുവെന്നായിരുന്നു സ്വാഗത പ്രസംഗത്തില്‍ നെടുമുടി വേണു പറഞ്ഞിരുന്നത്. നെടുമുടി വേണുവിന് ശേഷം ഇന്നസെന്റ് യോഗത്തില്‍ സംസാരിക്കാന്‍ എത്തിയപ്പോള്‍ കൈയടികളോടെയാണ് സദസ് വരവേററ്റിരുന്നത്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡണ്ട് സ്ഥാനം മോഹന്‍ലാലിന് കൈമാറിയിരിക്കുന്നത്. സംഘടനയിലെ അംഗങ്ങളെല്ലാം തന്നെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാനായി അദ്ദേഹത്തെ നിര്‍ബന്ധിച്ചെങ്കിലും പുതിയ ആളുകള്‍ സംഘടനയുടെ തലപ്പത്തേക്ക് എത്തണമെന്ന ആഗ്രഹമാണ് ഇന്നസെന്റ് പ്രകടിപ്പിച്ചത്. നേതൃനിരയിലേക്ക് വരാനുളള ഒരുപാട് പേര്‍ സിനിമയിലുണ്ടെന്നും അവര്‍ മുന്നോട്ടുവരണമെന്നുമായിരുന്നു ഇന്നസെന്റ് മുന്‍പ് പറഞ്ഞിരുന്നത്.

തന്റെ പതിവ് ഹാസ്യത്മക ശൈലിയിലായിരുന്നു ഇത്തവണയും ഇന്നസെന്റ് യോഗത്തില്‍ സംസാരിച്ചിരുന്നത്. ഇന്നസെന്റിന്റെ വാക്കുകളിലേക്ക്..."നിങ്ങളൊരു കാര്യം മനസിലാക്കണം.ഞാനായിരുന്നു മമ്മൂട്ടിയേക്കാള്‍ മുന്‍പ് സംസാരിക്കേണ്ടത്. ആ ബാബു സെക്രട്ടറിയാണ് മമ്മൂട്ടിയെകൊണ്ട് സംസാരിപ്പിച്ചത്. ഇപ്പോള്‍ നാല്‍പ്പത് ശതമാനം സ്ത്രികള്‍ക്ക് കൊടുക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നാല്‍പതല്ല നൂറും കൊടുത്തോട്ടെ ഞാന്‍ പോവുകയാണ്. പ്രസിഡണ്ടായതു കൊണ്ടുളെളാരു ഗുണം എംപി ആയപ്പോഴാണ് മനസിലായത്. ഒരു സംഘടനയെ കൊണ്ട് നടക്കുന്ന ആളാണ് എന്ന് എന്നെ നയിക്കുന്ന ആ പാര്‍ട്ടിയില്‍ ഉളള ആളുകള്‍ക്ക് മനസിലാവുകയും ഇന്നസെന്റിന് ആ സീറ്റ് കൊടുക്കുകയും ചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നസെന്റിന്റെ പ്രസംഗം കാണൂ


Click it and Unblock the Notifications