twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യം കളക്ടറിന്റെ പ്യൂൺ, ഇപ്പോൾ കളക്ടർ!! സുരാജിനോട് അസൂയ തോന്നിയ സന്ദർഭം പങ്കുവെച്ച് ഇന്നസെന്റ്

    ജില്ല കളക്ടറിന്റെ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്.

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജയസൂര്യ ട്രാൻസ് ജെൻഡറായി എത്തിയ ചിത്രം ഞാൻ മേരിക്കുട്ടി. പ്രേക്ഷകർകാത്തിരുന്നത് വെറുതെയായില്ലെന്ന് ചിത്രം തെളിയിച്ചിരിക്കുകയാണ്. പെരുന്നാൾ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. ജയസൂര്യ മേരിക്കുട്ടിയായി തകർത്ത് അഭിനയിച്ചപ്പോൾ ബാക്കിയുളള താരങ്ങളും മത്സരിച്ച് അഭിനയിക്കുകയായിരുന്നു മേരിക്കുട്ടിയുടെ വിജയം ചിത്രത്തിലം ഓരോ കഥാപാത്രങ്ങൾക്കും അവകാശപ്പെട്ടതാണ്.

     വിവാഹ തീയതി എല്ലാവരേയും അറിയിക്കും!! അനുഷ്കയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പ്രഭാസ് വിവാഹ തീയതി എല്ലാവരേയും അറിയിക്കും!! അനുഷ്കയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പ്രഭാസ്

    ഞാൻ മേരിക്കുട്ടി എന്ന ചിത്രം തിയേറ്ററിൽ പോയി കണ്ടതിനു ശേഷം ഇന്നസെന്റ് സുരാജ് വെഞ്ഞാറൻ മൂടിനെ കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. അഭിനയം കണ്ട് അസൂയ തോന്നുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇന്നസെന്റ് പറഞ്ഞതിൽ അൽപം കാര്യമുണ്ട്. അത്ര മികച്ച പ്രകടനമാണ് സുരാജ് ചിത്രത്തിൽ കാഴ്ചവെച്ചത്. ജില്ല കളക്ടറായിട്ടാണ് താരം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം കണ്ടതിനു ശേഷം ജയസൂര്യയോടൊപ്പം ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു താരത്തിന്റെ പ്രതികരണം. സുരാജിനെ കുറിച്ച് പറഞ്ഞതിങ്ങനെ...

    കല്യാണിയ്ക്ക് ആശംസയുമായി മോഹൻ ലാൽ!! താങ്ക്യൂ ലാലു മാമാ... താരത്തിന്റെ പ്രതികരണം ഇങ്ങനെ, കാണാംകല്യാണിയ്ക്ക് ആശംസയുമായി മോഹൻ ലാൽ!! താങ്ക്യൂ ലാലു മാമാ... താരത്തിന്റെ പ്രതികരണം ഇങ്ങനെ, കാണാം

    ഗംഭീരം അഭിനയം

    ഗംഭീരം അഭിനയം

    സുരാജ് വെഞ്ഞാറൻമൂടിന്റെ കളക്ടറായിട്ടുളള അഭിനയം ഭംഗീരമായിരുന്നു എന്നാണ് ഇൻസെന്റ് പറ‍ഞ്ഞത്. സുരാജ് ആ വേഷം ചെയ്യുന്നത് കണ്ടിട്ട് തനിയ്ക്ക് അസൂയ പോലും തോന്നിപ്പോയെന്ന് അദ്ദേഹം ലൈവിൽ പറഞ്ഞു. കൂടാതെ വർഷങ്ങൾക്ക് മുൻപുള്ള സംഭവവം അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചു. രഞ്ജിത് ശങ്കറിന്റെ തന്നെ ചിത്രമായ അർജുനൻ സാക്ഷിയിൽ കളക്ടറുടെ പരിചാരകനായിട്ടായിരുന്നു സുരാജ് എത്തിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞു അന്നത്തെ അതേ സംവിധായകന്റെ ചിത്രത്തിൽ സുരാജ് കളക്ടറായിട്ടാണ് എത്തുന്നത് ഈ സംഭവം എടുത്തു പറഞ്ഞാണ് ഇന്നസെന്റ് സുരാജിന്റെ അഭിനയത്തെ പ്രശംസിച്ചത്. ജോജോ, ജുവൽ മേരി, അജു വർഗീസ്, ശേഭ എന്നിവരും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു,

     നല്ല തിരക്കഥ‌‌‌‌‌‌

    നല്ല തിരക്കഥ‌‌‌‌‌‌

    ഞാൻ മേരിക്കുട്ടിയുടേത് വളരെ മനോഹരമായ തിരക്കഥയാണെന്നും അദ്ദേഹം പറ‍ഞ്ഞു. ആരും അധികം കൈവയ്ക്കാത്ത ഒരു മേഖലയാണിത്. സിനിമയുടെ തിരക്കഥയെ കുറിച്ചും സംവിധായകൻ രഞ്ജിത് ശങ്കറിനെ കുറിച്ചും സത്യൻ അന്തിക്കാട് പറഞ്ഞതും ഇന്നസെന്റ് ലൈവിൽ പങ്കുവെച്ചിരുന്നു. രഞ്ജിത് ശങ്കറിന്റെ എല്ലാ ചിത്രത്തിലും ഇത്തരത്തിലുളള ഒരു കഥകാണുമെന്ന് അദ്ദേഹം പറ‍ഞ്ഞിരുന്നു.

     സിനിമ കാണുന്നത്  വർഷങ്ങൾക്ക് ശേഷം

    സിനിമ കാണുന്നത് വർഷങ്ങൾക്ക് ശേഷം

    12 വർഷങ്ങൾക്ക് ശേഷമാണ് താനൊരു ചിത്രം തിയേറ്ററിൽ പോയി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യൻ അന്തിക്കാടിന്റെ ചിത്രമായ രസതന്ത്രമാണ് അവസാനമായി തിയേറ്ററിൽ പോയി കണ്ട സിനിമ. അതിനു ശേഷം പുറത്തിറങ്ങിയ ചിത്രങ്ങൾ കാണാതിരുന്നത് ആ സിനിമകളോടുള്ള വിഷമം കൊണ്ടല്ല. അതിൽ തനിയ്ക്ക് ഭേദപ്പെട്ട റോളുകൾ ചെയ്ത സിനിമകളിൽ ഇല്ലാത്തതു കൊണ്ടായിരുന്നു. അതിനാൽ പോയില്ല,' ഇന്നസെന്റ് പറഞ്ഞു.

    പ്രേക്ഷകരുടെ കൈയടി

    പ്രേക്ഷകരുടെ കൈയടി

    ഞാൻ മേരിക്കുട്ടി എന്ന ചിത്രം നമ്മുടെ സമൂഹത്തിലുള്ള ട്രാൻസ്ജെൻഡറായിട്ടുള്ള വ്യക്തികളെ കുറിച്ച് അറിവ് പകരുന്ന സിനിമയാണ്. ചിത്രത്തിൽ താൻ ചെയ്ത കഥാപാത്രം നന്നായി എന്നു പറയുന്നതിനേക്കാൾ ചിത്രം നന്നായിരുന്നു എന്ന് ആളുകൾ പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സിനിമ കണ്ടതിനു ശേഷം ആളുകൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു. കാണികളുടെ മനഃസംതൃപ്തിയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.

    English summary
    innocent says about suraj venjatanmood role in njan mary kutty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X