നടിയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ട് ഇറങ്ങണമെന്ന് ഇന്നസെന്റ്, തനിക്ക് പറയാനുള്ളത് ഇതാണ്

നടിയെ ആക്രമിച്ച സംഭവം വഴിത്തിരുവിലേയ്ക്ക് നീങ്ങുകയാണ്. ഞെട്ടിപ്പക്കുന്ന വെളിപ്പെടുത്തലാണ് ദിവസേനെ പുറം ലോകത്ത് എത്തുന്നത്. സിനിമ മേഖലയിൽ നിന്ന് ശക്തമായ പിന്തുണയാണ് ഇപ്പോൾ നടിയ്ക്ക് ലഭിക്കുന്നത്.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് നടൻ ഇന്നസെന്റ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി. 'ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണം. അതാണെനിക്ക് പറയാനുള്ളതെന്ന് നടൻ പറഞ്ഞു.

Innocent

നടിയ്ക്ക് പിന്തുണയുമായി സിനിമ ലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. മമ്മുട്ടിയും മോഹൻലാലും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് കൊണ്ട് നടി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് സിനിമ ലോകം പിന്തുണ അറിയിച്ചത്.'' ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലന്നാണ് നടി പോസ്റ്റിൽ പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... '' ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ട്.

എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി''.... നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതിജീവിച്ച നടിയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. മഞ്ജു വാര്യർ, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി,അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, പൃഥ്വിരാജും, ടൊവിനോ തോമസ്, കാളിദാസ് ജയറാം, ആസിഫ് അലി , ദുൽഖർ, ബേസിൽ,ബാബുരാജ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പൂർണിമ തുടങ്ങി നിരവധി താരങ്ങൾ നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. മോളിവുഡ് താരങ്ങൾ മാത്രമല്ല ബോളിവുഡ് താരം സോനം കപൂറും പിന്തുണ അറിയിച്ചിട്ടുണ്ട്.

Recommended Video

Omar lulu with explanation in the post about Dileep | FilmiBeat Malayalam

ധീരത എന്ന് പറഞ്ഞു കൊണ്ടാണ് നടന്‍ പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവെച്ചത്. അവള്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നുമാണ് സംവിധായിക അഞ്ജലി മേനോന്‍ പൃഥ്വിയുടെ പോസ്റ്റിന് താഴെ കുറിച്ചിരുന്നു. ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ പൃഥ്വിയുടെ പോസ്റ്റിന് പിന്തുണയുമായി എത്തിയിരുന്നു. പൃഥ്വിരാജ് ആയിരുന്നു നടന്മാരിൽ ആദ്യം പിന്തുണ അറിയിച്ചത്. നടിയുടെ പ്രതിസന്ധി ഘട്ടത്തിലും പൃഥ്വി ഒപ്പമുണ്ടായിരുന്നു. കൂടെയുണ്ട് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ബഹുമാനമെന്ന് മോഹൻലാലും കുറിച്ചിരുന്നു.
മുതിർന്ന താരങ്ങൾ പിന്തുണയുമായി എത്താതിരുന്നത് വലിയ ചർച്ചയായിരുന്നു. ഇതുസംബന്ധമായ ചർച്ചകൾ കൊഴുക്കുമ്പോഴാണ് പരസ്യ പിന്തുണയുമായി സൂപ്പർ താരങ്ങൾ എത്തിയത്.

Read more about: innocent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X