ഇന്നസെന്റ് അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു?
ഇന്നസെന്റ് എംപിയായി ജയിച്ചതോടെ എല്ലാവരും ചോദിക്കുന്നു- അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറുമോ?
എംപിയായതോടെ സജീവ രാഷ്ട്രീയക്കാരനാകാനുള്ള സൂചനയൊക്കെ ഇന്നസെന്റ് നല്‍കിയതോടെയാണ് അമ്മ പ്രസിഡന്റ് സ്ഥാനം മാറുമെന്ന അഭ്യൂഹം പടരുന്നത്. പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുതിയ ആരെങ്കിലും വന്നാല്‍ സ്ഥാനം അവര്‍ക്കു നല്‍കുമെന്നാണ് ഇന്നസെന്റിന്റെ നിലപാട്. അതേപോലെ വര്‍ഷത്തില്‍ മൂന്നു സിനിമയില്‍ മാത്രമേ ഇനി അഭിനയിക്കുകയുള്ളൂ.

ചാലക്കുടി മണ്ഡലത്തില്‍ തന്നെ ജയിച്ചിപ്പവര്‍ക്കായി കൂടുതല്‍ സമയം ചെലവിടാനാണ് ഇനി ഇന്നസെന്റിന്റെ തീരുമാനം. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കും സഹായം ചെയ്യാനാണ് ആദ്യ ശ്രമം. അതേപോലെ മലയാള സിനിമയുടെ പുരോഗതിക്കു വേണ്ട ശ്രമം നടത്തുമെന്നും ഇന്നസെന്റ് നയം വ്യക്തമാക്കി.
ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം മാറുകയാണെങ്കില്‍ പകരം ആര് എന്നതാണ് അമ്മ ഭാരവാഹികളുടെ മുന്നിലുള്ള വലിയ ചോദ്യം. ഇപ്പോള്‍ ഇന്നസെന്റില്ലാത്തപ്പോള്‍ ഇടവേള ബാബുവാണ് കാര്യങ്ങളൊക്കെ നോക്കുന്നത്. അദ്ദേഹത്തെ തന്നെ പ്രസിഡന്റ് ആക്കണമെന്നാണ് മിക്കവരും ആവശ്യപ്പെടുന്നത്. എന്നാല്‍ ഇന്നസെന്റിനെ പോലെ മുതിര്‍ന്നൊരു നടനെ വേണമെന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ നടന്‍ മധുവിനെ പരിഗണിച്ചേക്കാം. അദ്ദേഹം സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. മമ്മൂട്ടിയോ മോഹന്‍ലാലോ വേണമെന്നും വാദിക്കുന്നവരുണ്ട്. തല്‍ക്കാലം ഇന്നസെന്റ് മാറണ്ട എന്നു പറയുന്നവരുമുണ്ട്.


Click it and Unblock the Notifications











