»   » കാബൂളിവാലയെ ജഗതി മറന്നിട്ടില്ല

കാബൂളിവാലയെ ജഗതി മറന്നിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/innocent-visited-jagathy-at-vellor-2-103136.html">Next »</a></li></ul>
Jagathy
വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് എല്ലാവരേയും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ജഗതിയെ സന്ദര്‍ശിച്ച നടന്‍ ഇന്നസെന്റാണ് ഇക്കാര്യം അറിയിച്ചത്. വെല്ലൂരിലെ ചികിത്സ ജഗതിയ്ക്ക് നല്ല ഗുണം ചെയ്തിട്ടുണ്ട്. ഇടതു കയ്യും കാലു ചലിപ്പിക്കാനും എഴുതാനും മുടിചീകാനുമൊക്കെ ജഗതിയ്ക്ക് കഴിയുന്നുണ്ട്.

ജഗതിയെ കണ്ടയുടന്‍ അമ്പിളീ നീയൊന്ന് പെട്ടന്ന് എഴുന്നേറ്റ് വാടാ...ദേ സിദ്ദിഖ് കാബൂളിവാലയുടെ രണ്ടാം ഭാഗം പിടിക്കാന്‍ പോകുന്നു. നമുക്ക് രണ്ടാള്‍ക്കും കൂടി ആ നിക്കറും ബനിയനും ഇട്ട് കീറച്ചാക്കും തോളിലിട്ട് മട്ടാഞ്ചേരിയിലെ തെരുവിലൂടെ പഴയതു പോലെ ഒന്നു കൂടി ഓടേണ്ടെ എന്നു താന്‍ ചോദിച്ചുവെന്ന് ഇന്നസെന്റ് പറഞ്ഞു. ഇതു കേട്ടതും ജഗതിയുടെ കണ്ണുകള്‍ തിളങ്ങി. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന നടന്‍ വിനീതിനെ ചേര്‍ത്ത് പിടിച്ച് ദേ ഇവന്റെ ബ്യൂഗിളാടാ അന്ന് നമ്മള്‍ ഒളിപ്പിച്ച് വച്ചതെന്ന് കൂടി പറഞ്ഞപ്പോള്‍ ജഗതി ചെറുതായി ചിരിക്കുകയും ചെയ്തു.

ജഗതിയ്ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ രണ്ടു മാസത്തിനുള്ളില്‍ ജഗതി സംസാരിച്ചു തുടങ്ങുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ തരകന്‍ തന്നോടു പറഞ്ഞുവെന്നും ഇന്നസെന്റ് അറിയിച്ചു.

അടുത്ത പേജില്‍
ജഗതിയെ സിനിമാക്കാര്‍ അവഗണിച്ചിട്ടില്ല

<ul id="pagination-digg"><li class="next"><a href="/news/innocent-visited-jagathy-at-vellor-2-103136.html">Next »</a></li></ul>
English summary
Jagathy Sreekumar, who was gravely injured after he met with an accident at nearby Tenhipalam on March 10, was able to recognise his friends.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam