ജഗതിയെ സിനിമാക്കാര്‍ അവഗണിച്ചിട്ടില്ല: ഇന്നസെന്റ്

ജഗതിയെ സന്ദര്‍ശിച്ച ശേഷമാണ് ഇന്നസെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാരംഗത്തു നിന്ന് അധികം പേര്‍ ജഗതിയെ കാണാനെത്തുന്നില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. മിക്ക താരങ്ങളും ജഗതിയെ കാണാനെത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം മാധ്യമങ്ങളെ അറിയിക്കണമെന്ന് ശഠിക്കുന്നത് ശരിയല്ല. ജഗതി അതിവേഗം തിരിച്ചുവരുമെന്നാണ് തന്റെ പ്രതീക്ഷ. നടന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ഇന്നസെന്റ് അറിയിച്ചു.
ജഗതിയെ കാണാന്‍ സിനിമാലോകത്തു നിന്ന് പ്രമുഖ നടന്‍മാരൊന്നും എത്താതിരുന്നതിനെ തുടര്‍ന്നാണ് നടനെ സിനിമാലോകം അവഗണിക്കുന്നുവെന്ന് തരത്തില്‍ വാര്‍ത്ത പരന്നത്. സിനിമാലോകത്തെ സുഹൃത്തുക്കളുടെ സാന്നിധ്യം ജഗതി ആഗ്രഹിക്കുന്നുണ്ടെന്നും അവരുടെ സാന്നിധ്യം നടന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടാവാന്‍ കാരണമാവുമെന്നും ജഗതിയെ സന്ദര്‍ശിച്ച നടന്‍ ദേവന്‍ അഭിപ്രായപ്പെട്ടിരുന്നു. ജഗതിയെ സന്ദര്‍ശിച്ച നടി സുകുമാരിയും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.
ആദ്യ പേജില്‍
കാബൂളിവാലയെ ജഗതി മറന്നിട്ടില്ല


Click it and Unblock the Notifications