സിനിമയിലെ ആ വലിയ മാറ്റത്തിന് തുടക്കം! നിരാശകരമായ കാര്യമാണിതെന്ന് ഐനോക്സ്
സിനിമകളെ ഭ്രാന്തമായി സ്‌നേഹിക്കുന്നവര്‍ക്ക് വലിയൊരു തിരിച്ചടിയാണ് കൊറോണ കാലത്ത് സംഭവിച്ചിരിക്കുന്നത്. മാസങ്ങളും വര്‍ഷങ്ങളും കാത്തിരുന്ന് ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും റിലീസിന് തൊട്ട് മുന്‍പ് തിയറ്ററുകള്‍ അടച്ചതോടെ പെട്ടിക്കുള്ളില്‍ തന്നെയായി പോയ നിരവധി സിനിമകളാണുള്ളത്. മുന്നോട്ടുള്ള ദിവസങ്ങളില്‍ സാഹചര്യം ഇത് തന്നെയായിരിക്കുമെന്ന് മനസിലാക്കിയതോടെ പുത്തന്‍ തീരുമാനങ്ങളിലേക്ക് കടക്കുകയാണ് സിനിമാക്കാര്‍.
അതിന് ആദ്യ പടിയെന്നോണം തിയേറ്റര്‍ റിലീസ് ഒഴിവാക്കി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ് അടക്കം സിനിമാ ഇന്‍ഡസ്ട്രികള്‍. അമിതാഭ് ബച്ചന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗുലാബോ സീറ്റാബോ എന്ന സിനിമയുടെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുകയാണ്.

അമിതാഭ് ബച്ചന്‍, ആയൂഷ്മാന്‍ ഖുറാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗുലാബോ സീറ്റാബോ. ആമസോണ്‍ പ്രൈം ആണ് ഈ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജൂണ്‍ 12 ന് 200 രാജ്യങ്ങളില്‍ നിന്നുള്ള ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ഈ ചിത്രം കാണാനാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. അതേ സമയം തീരുമാനത്തിൽ കടുത്ത അതൃപ്തിയും നിരാശയും അറിയിച്ചിരിക്കുകയാണ് മൾട്ടിപ്ലെക്സ് ശൃംഖലയായ ഐനോക്സ്.
നിർമാതാക്കളുടെയോ പ്രൊഡക്ഷൻ കന്പനിയുടെയോ പേര് ഇല്ലാതെ റിലീസിനെത്തിക്കുന്ന ഇത്തരം നീക്കം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. തിയറ്ററുകളിൽ പ്രദർശിപ്പിക്കാതെ നേരിട്ട് സിനിമ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് റിലീസ് ചെയ്യുമെന്ന് ഒരു പ്രൊഡക്ഷൻ ഹൌസ് നടത്തിയ പ്രഖ്യാപനം കടുത്ത അതൃപ്തി ഉണ്ടാക്കുന്നതാണെന്നും ട്വിറ്ററിലൂടെ ഐനോക്സ് പറയുന്നു.

നിര്‍മാതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരും തിയറ്ററുകളും പരസ്പര പൂരകങ്ങളായും പരസ്പരാശ്രയത്തോടെയുമാണ് നാളിത് വരെ പ്രവര്‍ത്തിച്ചിരുന്നത്. ഈയൊരു പരസ്പരബന്ധമാണ് ചിലരുടെ നടപടി മൂലം ഇല്ലാതെയാവുന്നത്. ഈ പ്രതിസന്ധി കാലത്ത് ഒന്നിച്ച് നിന്ന് സിനിമയെ അതിന്റെ പ്രതാപകാലത്തേക്ക് കൊണ്ട് വരേണ്ടതുണ്ട്. ആ സമയത്ത് ഇത്തരം നീക്കങ്ങളുണ്ടായത് നിരാശജനകമാണ്. ഇത്തരം നടപടികള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇത്തരക്കാരെ ഭാവിയില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യം ഗൗരവ്വപൂര്‍വം ആലോചിക്കേണ്ടതാണെന്നും ഐനോക്‌സ് സൂചിപ്പിച്ചു.


Click it and Unblock the Notifications