ഇന്നസെന്റ് ദിലീപിനെ വിളിക്കാന്‍ കാത്തിരിക്കുന്ന തെറി?
ഇന്നസെന്റും ദിലീപും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ...? ദിലീപിനെ വിളിക്കാന്‍ വേണ്ടി ഇന്നസെന്റ് ഒരു തെറി കണ്ടുപിടിക്കാന്‍ കാത്തിരിക്കുകയാണത്രെ... ഒരു മുട്ടന്‍ തെറി. ആ തെറി കണ്ടെത്തിയാലെ ഇനി ദിലീപിനെ വിളിക്കൂ എന്നാണ് ഇന്നസെന്റ് പറയുന്നത്.
ദിലീപിന്റെ വിവാദത്തിലായ മള്‍ട്ടിപ്ലക്‌സ് ഡി സിനിമാസുമായുമായി ഇതിന് ബന്ധമുണ്ടെന്നതാണ് സത്യം. പ്രശ്‌നമെന്തെന്നറിഞ്ഞാല്‍ രണ്ട് കൂട്ടരുടേയും ആരാധകര്‍ ഞെട്ടിയേക്കും... ചിലപ്പോള്‍ മലയാള സിനിമ തന്നെ പ്രതിസന്ധിയിലാകും!!!!!!!!!!!!!

ഇന്നസെന്റ് മാതൃഭൂമി പത്രത്തില്‍ എഴുതിയ കുറിപ്പിനെ കുറിച്ചാണ് കെട്ടോ പറഞ്ഞ് വരുന്നത്. കിണറ്റില്‍ വീണ അയ്യപ്പനും ദിലീപിന്റെ തീയേറ്ററും എന്ന പേരിലാണ് ഇന്നസെന്റ് പത്രത്തില്‍ എഴുതിയിരുക്കുന്നത്.
ദിലീപിന്റെ തീയേറ്ററിന്റെ ഉദ്ഘാടനത്തിന് പോയപ്പോള്‍ ഇന്നസെന്റിന്റെ കാല്‍ ഒടിഞ്ഞത്രെ. അതേ കുറിച്ച് ചോദിക്കുമ്പോള്‍ ദിലീപ് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നാണ് ഇന്നച്ചന്‍ പറയുന്നത്.
അണ്ണാറക്കണ്ണന്‍ അയ്യപ്പന്‍ എന്ന ഒരു പഴയ ആളെ കുറിച്ച് പറഞ്ഞാണ് ഇന്നസെന്റ് എഴുതി തുടങ്ങുന്നത്. ഇന്നസെന്റിന്റെ വീട്ടില്‍ ജോലിക്ക് വന്നിരുന്ന ആളാണ് അയ്യപ്പന്‍. ഒരിക്കല്‍ അയ്യപ്പന്‍ കിണറ്റില്‍ വീണു. ഓടിച്ചെന്ന ഇന്നസെന്റിന്റെ അച്ഛന്‍ ചോദിച്ച ചോദ്യം ഇാണത്രെ...' അയ്യപ്പന് എന്തെങ്കിലും സഹായം ചെയ്ത് തരേണ്ടതുണ്ടോ?' എന്ന്.
ഈ ചോദ്യം കേട്ടപ്പോള്‍ അയ്യപ്പന്‍ ഒരു തെറി വിളിച്ചത്രെ. അത് അത്ര മുട്ടന്‍ തെറിയാണെന്ന് മാത്രമേ ഇന്നസെന്റിന് മനസ്സിലായിട്ടുള്ളൂ. അപ്പനാണെങ്കില്‍ അതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തില്ല. അന്ന് തെറി വിളിച്ച ആളും തെറി വിളി കേട്ട ആളും ഇന്ന് ജീവനോട് ഇരിപ്പില്ല.
ആ തെറിയാണ് ഇന്നസെന്റ് ഇപ്പോള്‍ ദിലീപിനെ വിളിക്കാന്‍ കാത്തിരിക്കുന്നതത്രെ.
പാപ്പി അപ്പച്ചന്‍ സിനിമക്ക് ശേഷം അപ്പച്ചന്‍ എന്നാണത്രെ ദിലീപ് ഇന്നസെന്റിനെ വിളിക്കുന്നത്. കാലൊടിഞ്ഞ കാര്യം പറഞ്ഞപ്പോള്‍ ദിലീപ് കൈമലര്‍ത്തിയെന്നാണ് ഇന്നസെന്റ് പറയുന്നത്. തീയേറ്റര്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ പറ്റിയതാവില്ല, മണ്ഡല പര്യടനത്തിടെ പറ്റിയതാവും എന്നാണത്രെ ദിലീപ് പറയുന്നത്.
കാലൊടിഞ്ഞ് കിടപ്പിലായതോടെ തനിക്ക് സംഭവിച്ച ആരോഗ്യ നഷ്ടം, സമയനഷ്ടം, ധനനഷ്ടം എന്നിവയെല്ലാം കൂടി ദിലീപിനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണത്രെ ഫോണ്‍ വിളിച്ചത്. അപ്പോഴാണ് ദിലീപ് ഒന്നും അറിയാത്തതുപോലെ പ്രതികരിക്കുന്നത്. അപ്പോള്‍ പിന്നെ ഇന്നച്ചന്‍ എന്ത് ചെയ്യുമല്ലേ...!
ഇനി ആ തെറി വാക്ക് കണ്ടുപിടിച്ച് ദിലീപിനെ വിളിക്കും എന്നാണ് ഇന്നസെന്റ് പറയുന്നത്. അത് ദിലീപിന്റെ ചെവിലെങ്കിലും വിളിക്കണമത്രെ


Click it and Unblock the Notifications











