ജയസൂര്യയുടെ ആദ്യ മാസ് ചിത്രം, ഇടിയുടെ കിടിലന്‍ പോസ്റ്റര്‍ കാണൂ
നവാഗതനായ സാജിത് യാഹിയ സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം(ഇടി)ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോലീസ് വാഹനത്തില്‍ പറന്നെത്തി ജയസൂര്യ ഷൂട്ട് ചെയ്യുന്നതാണ് പോസ്റ്ററില്‍. വെള്ളിയാഴ്ച(മാര്‍ച്ച് 25) പുറത്തിറക്കാനിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജിഷ്ണുവിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.
ജയസൂര്യയുടെ കരിയറിലെ ഏറ്റവും ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ഇപ്പോള്‍ കാസര്‍ഗോഡ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികെയാണ്. കര്‍ണ്ണാക-കേരള അതിര്‍ത്തിയിലെ കൊല്ലനഹള്ളി എന്ന സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയായതിനാലാണ് ചിത്രം കാസര്‍ഗോഡ് ചിത്രീകരിക്കുന്നത്. മാന്യയിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സു സു സുധി വാത്മീകത്തിലെ നായിക ശിവദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബാങ്ക് ഉദ്യോഗ്സ്ഥയായ നിത്യ എന്ന കഥാപാത്രത്തെയാണ് ശിവദ ചിത്രത്തില്‍ അവതരിപ്പിക്കുക. മധുപാല്‍, സുനില്‍ സുഗത, ജോജു ജോര്‍ജ്ജ്, സൈജു കുറുപ്പ്, സമ്പത്ത്, സാജന്‍ പള്ളുരുത്തി, ഗീത, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാജിക് ലാന്റേണിന്റെ ബാനറില്‍ അജാസും അരുണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.


Click it and Unblock the Notifications











