മമ്മൂട്ടിക്ക് പിന്നാലെ ജയസൂര്യ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ സംഭവിക്കുന്നത്
ജയസൂര്യ വീണ്ടും കാക്കി അണിഞ്ഞ ഇടിയുടെ(ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാംഹീം) ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കസബയ്ക്ക് ശേഷം കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നടക്കുന്ന കഥയാണ് ഇടി.
ഗുണ്ടകളുടെയും മാഫിയ സംഘത്തിന്റെയും മുഖ്യ കേന്ദ്രമായ കൊല്ലനഹള്ളി എന്ന ഗ്രാമത്തിലേക്ക് ട്രാന്‍സ്ഫര്‍ ചോദിച്ച് വാങ്ങി പോകുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം നേരിടുന്ന വെല്ലുവിളിയാണ് ചിത്രം.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും ഹാസ്യവും ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍. ട്രെയിലര്‍ കാണൂ..

മമ്മൂട്ടിക്ക് പിന്നാലെ ജയസൂര്യ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ സംഭവിക്കുന്നത്
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാജിത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇടി(ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാംഹീം). ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിക്ക് പിന്നാലെ ജയസൂര്യ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ സംഭവിക്കുന്നത്
സുസു സുധി വാത്മീകം എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും ശിവദയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശിവദയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. ട്രെയിലറില്‍ കാണാം.

മമ്മൂട്ടിക്ക് പിന്നാലെ ജയസൂര്യ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ സംഭവിക്കുന്നത്
കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കൊല്ലനഹള്ളി എന്ന പ്രദേശത്ത് നടക്കുന്ന കഥയാണിത്. കാസര്‍കോട്, മാന്യ എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

മമ്മൂട്ടിക്ക് പിന്നാലെ ജയസൂര്യ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ സംഭവിക്കുന്നത്
മധുപാല്‍, സുനില്‍ സുഗത, ജോജു ജോര്‍ജ്, സൈജു കുറുപ്പ്, സമ്പത്ത്, സാജന്‍ പള്ളുരുത്തി, ഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മമ്മൂട്ടിക്ക് പിന്നാലെ ജയസൂര്യ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ സംഭവിക്കുന്നത്
ഇടിയുടെ കിടിലന്‍ ട്രെയിലര്‍ കാണാം..

Click it and Unblock the Notifications