»   » ശശികല ടീച്ചറിന്റെ വാക്ക് ഫലിച്ചു! മഹാഭാരതം മലയാളത്തില്‍ റിലീസാവുന്നത് രണ്ടാമൂഴം എന്ന പേരില്‍ തന്നെ!

ശശികല ടീച്ചറിന്റെ വാക്ക് ഫലിച്ചു! മഹാഭാരതം മലയാളത്തില്‍ റിലീസാവുന്നത് രണ്ടാമൂഴം എന്ന പേരില്‍ തന്നെ!

By: TeresaJohn
Subscribe to Filmibeat Malayalam

ബാഹുബലിക്ക് പിന്നാലെ ബ്രഹ്മാന്‍ഡ ചിത്രമായി മഹാഭാരതം സിനിമയാക്കാന്‍ പോവുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ പലതരത്തിലും സിനിമയുടെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍ നായകനായി എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതുന്ന സിനിമയാണ് മഹാഭാരതം.

ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന താരങ്ങളുടെ കൂട്ടത്തില്‍ പ്രഥ്വിരാജും! ഇംഗ്ലണ്ടിലെത്തിയ വിശേഷം അറിയാണോ?

സിനിമയുടെ പേര് മഹാഭാരതം എന്ന് നല്‍കിയാല്‍ ചിത്രം തിയറ്റര്‍ കാണില്ലെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികല ടീച്ചറുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിനിമ മലയാളത്തില്‍ രണ്ടാംമൂഴം എന്ന പേരില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

രണ്ടാമൂഴം

മോഹന്‍ലാല്‍ നായകനായി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് മഹാഭാരതം. എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്.

ശശികല ടീച്ചറിന്റെ ഭീഷണി

ചിത്രത്തിന് മഹാഭാരതം എന്ന പേര് നല്‍കിയാല്‍ റിലീസ് ചെയ്യാന്‍ തിയറ്ററുകള്‍ കാണില്ല എന്ന ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികല ടീച്ചറുടെ ഭീഷണിക്ക് ശേഷമാണ് സിനിമയെക്കുറിച്ച് പുതിയ വാര്‍ത്ത പുറത്ത് വരുന്നത്.

മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരായിരിക്കും

മലയാളത്തില്‍ സിനിമ റിലീസാവുമ്പോള്‍ രണ്ടാമൂഴം എന്ന പേരിലായിരിക്കുമെന്നാണ് സിനിമയുടെ നിര്‍മ്മാതാവും വ്യവസായിമായ ബി ആര്‍ ഷെട്ടി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

രണ്ട് ഭാഗങ്ങളായി സിനിമ വരുന്നു

രണ്ട് ഭാഗങ്ങളായിട്ടാണ് സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. മൂന്നു മണിക്കൂര്‍ വീതമായിരിക്കും ഓരോന്നിനും ദൈര്‍ഘ്യം ഉണ്ടായിരിക്കുക.

ചിത്രീകരണം അബുദാബിയില്‍

മഹാഭാരതം സിനിമയാവാന്‍ പോവുന്നു എന്ന വാര്‍ത്ത മുമ്പ് വന്നിരുന്നെങ്കിലും ചിത്രത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. സിനിമയുടെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കുമെന്നാണ് നിര്‍മാതാവ് പറയുന്നത്. 100ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.

പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും

മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനാകുന്നത്. മോഹന്‍ലാലിനൊപ്പം സിനിമയിലേക്ക നിരവധി പ്രമുഖ താരങ്ങളെത്തുമെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഭീമന്റെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ഒപ്പം മഞ്ജു വാര്യരും കര്‍ണന്റെ വേഷത്തില്‍ തെലുങ്കു നടന്‍ നാഗാര്‍ജുന എത്തുമെന്നും മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.

സിനിമയുടെ പേര് മാറ്റാന്‍ ഉദ്ദേശമില്ല

ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികല സിനിമ ഭീമന്റെ കഥയാണ് പറയുന്നതെന്നും അതിനാല്‍ സിനിമയുടെ പേര് മഹാഭാരതം എന്ന പേരില്‍ ഇറങ്ങിയാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞതോടെ സംവിധായകന്‍ ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. സിനിമ ഒരുങ്ങുമ്പോള്‍ അത് മഹാഭാരതം എന്ന പേരിലായിരിക്കുമെന്നും പേര് മാറ്റാന്‍ ഉദ്ദേശമില്ലെന്നുമാണ് സംവിധായകന്‍ മുമ്പ് പറഞ്ഞിരുന്നത്.

English summary
Though the makers had announced the film title as Randamoozham instead of Mahabharata

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam