twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരിഹസിക്കപ്പെട്ടതും സന്തോഷം: ബിജു മേനോന്‍

    By Aswathi
    |

    മഴ, മധുരനൊമ്പരക്കാറ്റ് തുടങ്ങി തൊണ്ണൂറുകളില്‍ ഒത്തിരി ചിത്രങ്ങള്‍ ഒറ്റയ്ക്ക് നിന്ന് വിജയ്പ്പിച്ചിട്ടുണ്ട്. അടുത്ത മമ്മൂട്ടി എന്ന് വരെ അന്നൊക്കെ പറയുമായിരുന്നു. പക്ഷെ പിന്നെ പിന്നെ നായാക വേഷങ്ങളില്‍ ബിജു മേനോനെ കാണാതെയായി. ആരും വിളിക്കാഞ്ഞിട്ടല്ല. വില്ലന്‍ വേഷങ്ങളിലും ഞെട്ടിച്ച ബിജുവിന് പക്ഷെ നായകനായി സിനിമയുടെ മുഴവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പേടികൊണ്ടായിരുന്നു പിന്‍വലിഞ്ഞത്.

    പക്ഷെ 'വെള്ളിമൂങ്ങ' എന്ന ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ് ഒരു ഒന്നൊന്നര തിരിച്ചുവരവായിപ്പോയി. തിരക്കഥയും സംവിധാനവുമാണ് അടിത്തറയെങ്കില്‍ക്കൂടെ, ബിജു ഒറ്റയ്ക്ക് നിന്നു തന്നെ ആ വിജയം നേടി. ബിജുവിനെ നായകനാക്കുന്നതില്‍ ഒരുപാട് പേര്‍ക്ക് പേടിയുണ്ടായിരുന്നു. ബിജു മേനോനാണ് നായകനെന്ന് പറഞ്ഞപ്പോള്‍ നടിമാരും നിര്‍മാതാക്കളും പിന്മാറി. പക്ഷെ അണിയറപ്രവര്‍ത്തകര്‍ക്കറിയായിരുന്നു, ബിജുവിനല്ലാതെ മറ്റൊരാള്‍ക്ക് മാമച്ചനെ ഭംഗിയാക്കാന്‍ കഴിയില്ലായിരുന്നുവെന്ന്.

    biju-menon

    സിനിമ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ഈ പരിസാഹം പോലും ബിജു മേനോന് സന്തോഷമായി തോന്നുവത്രെ. മനോരമയ്ക്ക് നല്‍കിയ അഭിമുത്തില്‍ സംസാരിക്കവെയാണ് ബിജു സിനിമയുടെ വിജയം നല്‍കിയ സന്തോഷത്തെ കുറിച്ച് പറഞ്ഞത്.

    സിനിമ കഴിയുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതാണ് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയത്. തന്റെ സിനിമ കഴിഞ്ഞാല്‍ ഇത്തരം പതിവുകളുണ്ടാവാറില്ലത്രെ. അതുപോലെ, പരിഹസിക്കപ്പെട്ടതും സന്തോഷിപ്പിച്ചു. മകന് കഥയും ഡയലോഗുകളുമൊന്നും മനസ്സിലായില്ല. ആകെ പിടികിട്ടിയത് 'ലാലിലാലി' എന്ന സീനാണ്. അതും പാടി അവനന്റെ കുടുവറിനെ കളിയാക്കുമ്പോഴും സന്തോഷം തോന്നിയെന്ന് ബിജു മേനോന്‍ പറഞ്ഞു.

    English summary
    Insults also gave me happy feel said Biju Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X