»   »  പെണ്‍കരുത്തിന്റെ മാറ്റ് തെളിയിക്കാന്‍ രാജ്യന്താര വനിതാ ചലച്ചിത്രോത്സവം കോഴിക്കോട്

പെണ്‍കരുത്തിന്റെ മാറ്റ് തെളിയിക്കാന്‍ രാജ്യന്താര വനിതാ ചലച്ചിത്രോത്സവം കോഴിക്കോട്

Posted By: Ambili
Subscribe to Filmibeat Malayalam

ചലച്ചിത്രമേളകള്‍ പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിയുന്നവയാണ്. ദൃശ്യങ്ങള്‍ കൂട്ടിയിണക്കി കാഴ്ചയുടെ നൂതന അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി പെണ്‍കരുത്തിന്റെ സൃഷ്ടികള്‍ കാണിക്കാനായി രാജ്യന്താര വനിതാ ചലച്ചിത്രോത്സവത്തിന് തുടക്കാമാവുന്നു.

കോഴിക്കോടാണ് ചലച്ചിത്രോത്സവം നടക്കുന്നത്. വൈകുന്നേരം ടാഗോര്‍ ഹാളില്‍ വെച്ച് ഉദ്ഘാടനം സംവിധായകരായ സുമന്‍ ഡി കിട്ടൂര്‍, സുചേത ഫുലെ, ഉര്‍വ്വശി ഇറാനി, വിധു വിന്‍സന്റ് ഫൗസിയ ഫാത്തിമ, എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.

manhole

മാര്‍ച്ച് 10 വരെ നടക്കുന്ന മേളയില്‍ മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ അടക്കം അഞ്ച് മലയാള സിനിമകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പതിമൂന്നു ഇന്ത്യന്‍ ചിത്രങ്ങളും പന്ത്രണ്ട് വിദേശ സിനിമകളും മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്നു.

മേളയുടെ ഉദ്ഘാടന ചിത്രം അമേരിക്കന്‍ സംവിധായിക ജൂലി ടോയ്‌മോര്‍ സംവിധാനം ചെയ്ത ഫ്രിഡയാണ് . ചിത്രകലയില്‍ പേരെടുത്ത ഫീഡ കോഹ്ല എ മെക്‌സിക്കന്‍ പെയിന്ററുടെ കഥയാണ് ഫീഡയിലൂടെ പറയുന്നത്.

English summary
In the evening, at the inauguration of the Tagore Hall, Film Directers by Suman D kittur, Sucheta Phule, Urvashi Hirani, Vidhu Vincent and Fatima to watch it, and pass along.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam