സലിംകുമാര്‍ എത്ര തവണ മരിച്ചു?
നടന്‍ സലിംകുമാര്‍ മരിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലതവണ ഈയൊരുവാര്‍ത്ത ഇന്റര്‍നെറ്റിലൂടെ നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ എത്രതവണ താന്‍ മരിച്ചെന്ന കണക്ക് സലിംകുമാറിന് അറിയാം. അഞ്ചുതവണ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അഞ്ചുതവണ താന്‍ മരിച്ചെന്ന വാര്‍ത്ത വായിച്ചെന്ന് സലിംകുമാര്‍ ചിരിച്ചുകൊണ്ടു പറയുന്നു.
ഒരിക്കല്‍ സലിംകുമാറിന്റെ മക്കള്‍ സ്‌കൂളില്‍ നിന്നു കരഞ്ഞുകൊണ്ടുവന്നു. കാര്യം അന്വേഷിച്ചപ്പോള്‍ അച്ഛന്‍ മരിച്ചെന്ന് അരോ പറഞ്ഞതുകേട്ട് കരഞ്ഞുകൊണ്ടു വന്നതാണ്. ഒരിക്കല്‍ സഹോദരി ചേട്ടന്‍ പോയല്ലോ എന്നുകരഞ്ഞുകൊണ്ടാണ് വീട്ടിലേക്കു വന്നത്.

ചിലര്‍ സലിംകുമാറിനെ കാണുമ്പോള്‍ ചോദിക്കുന്നത് എപ്പോള്‍ ഐസിയുവില്‍ നിന്ന് വന്നു എന്നാണ്.
ഇനി എന്നു മുതലാണ് സലിംകുമാര്‍ മരിച്ചെന്ന വാര്‍ത്ത പരന്നതെന്ന് അറിയേണ്ടേ. നടന്‍ കൊച്ചിന്‍ ഹനീഫ മരിച്ചപ്പോള്‍ സലിംകുമാര്‍ ഒരു ലോകതത്വം പറഞ്ഞു.നമ്മളെല്ലാം ഇന്നോ നാളെയോ അങ്ങോട്ടു പോകേണ്ടതല്ലേ എന്ന്. അതാണു പാരയായത്. സലിംകുമാര്‍ മാരക രോഗത്തിന് അടിമയാണ്. ഇനി അധികനാളില്ലെന്ന് അദ്ദേഹത്തനു തന്നെ അറിയാം എന്നു തുടങ്ങി പ്രചാരണം.
ഇനി ഈ മരണവാര്‍ത്തയുടെ മറ്റൊരു മുഖം കാണണ്ടേ- സലിംകുമാര്‍ മരിച്ച് അടിയന്തരം ഉണ്ണാന്‍ കാത്തുനിന്ന മൂന്നുപേരുടെ അടിയന്തര സദ്യ കഴിക്കാന്‍ സലിംകുമാറിനു ഭാഗ്യമുണ്ടായി. മറ്റുള്ളവര്‍ മരിച്ചുപോകും, താന്‍ മാത്രം അവശേഷിക്കുമെന്നൊരു ധാരണ സിനിമക്കാര്‍ക്കുണ്ടെന്ന് സലിംകുമാര്‍ അഭിമുഖത്തില്‍ തുറന്നടിക്കുന്നു.


Click it and Unblock the Notifications











