»   » 'തല്ലിപ്പൊളി' സംവിധായകന്റെ ഏറ്റുപറച്ചിലുകള്‍

'തല്ലിപ്പൊളി' സംവിധായകന്റെ ഏറ്റുപറച്ചിലുകള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/interview-priyadarshan-2-101742.html">Next »</a></li></ul>
Priyadarshan,
ക്രിക്കറ്റ് താരമാവാനായിരുന്നു പ്രിയദര്‍ശന്റെ മോഹം. എന്നാല്‍ എത്തിപ്പെട്ടത് സിനിമാലോകത്തായിരുന്നു. സംവിധായകന്റെ തൊപ്പി അണിഞ്ഞ പ്രിയന് സിനിമയില്‍ തിളങ്ങാനായി.

തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ സ്വതന്ത്രസംവിധായകനായ പ്രിയന് ബോളിവുഡിലും കഴിവു തെളിയിക്കാനായി. കോമഡികളുടെ രാജാവ്, റീമേക്കുകളുടെ രാജാവ് എന്നീ വിശേഷണങ്ങള്‍ ചാര്‍ത്തിക്കിട്ടിയ പ്രിയന് തല്ലിപ്പൊളി സംവിധായനായി അറിയപ്പെടാന്‍ തന്നെയാണ് ആഗ്രഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി 70ലധികം സിനിമകള്‍ ചെയ്തു കഴിഞ്ഞു. നല്ല സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും തല്ലിപ്പൊളി സംവിധായകന്‍ എന്നറിയപ്പെടാനാണ് ആഗ്രഹം.

സംവിധാനം ചെയ്ത മിക്കവയും തട്ടിക്കൂട്ടു ചിത്രങ്ങളായിരുന്നു. ആദ്യ സിനിമയായ പൂച്ചയ്‌ക്കൊരു മൂക്കുത്തി അത്തരമൊരു ചിത്രമായിരുന്നു. എന്നാല്‍ അതു കണ്ട് പ്രേക്ഷകര്‍ ചിരിച്ചു. പടം ഹിറ്റായി. തട്ടിക്കൂട്ടു സിനിമകള്‍ മാത്രമല്ല നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്യാനും തനിക്കറിയാമെന്നു പറഞ്ഞ പ്രിയന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളെ പറ്റിയും പരാമര്‍ശിച്ചു

അടുത്ത പേജില്‍
അടൂരിനെതിരേയും ഒളിയമ്പ്

<ul id="pagination-digg"><li class="next"><a href="/news/interview-priyadarshan-2-101742.html">Next »</a></li></ul>
English summary
Director Priyadarshan is on cloud nine these days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam